അനധികൃത മത്സ്യബന്ധനം: വിദേശ തൊഴിലാളികൾ പിടിയിൽ; നിരോധിത വലകളും പിടിച്ചെടുത്തു
text_fieldsമസ്കത്ത്: അനധികൃത മത്സ്യബന്ധനം നടത്തിയ വിദേശ തൊഴിലാളികളെ ഫിഷറീസ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. പരമ്പരാഗത മത്സ്യബന്ധനം നടത്തിയവരെ മഹൂത്ത് വിലായത്തിൽനിന്നാണ് പിടികൂടിയത്. രണ്ട് ബോട്ടുകൾ, മത്സ്യബന്ധനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ, പിടിച്ച ചെമ്മീൻ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൻെറ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഫിഷറീസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ദുകം വിലായത്തിലെ റാസ് അൽ മദ്റകയിൽ നിന്ന് അനധികൃത ബോട്ടുകളും നിരോധിത മത്സ്യബന്ധന വലകളും പിടിച്ചെടുത്തതായും ഫിഷറീസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. 150 സ്കോർപിയോൺ വലകളാണ് പിടിച്ചെടുത്തത്. ഇവ സ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.