ഒമാനിൽ നിയമവിരുദ്ധ മത്സ്യബന്ധനം: ഒമ്പതു പേർ പിടിയിൽ
text_fieldsമസ്കത്ത്: നിയമവിരുദ്ധമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിന് ഒമ്പതു പ്രവാസികൾ തെക്കൻ ശർഖിയ ഗവർണറേറ്റിൽ പിടിയിലായി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫിഷറീസ് കൺട്രോൾ ടീമംഗങ്ങളാണ് പരിശോധനയിൽ മത്സ്യബന്ധനം നടത്തുന്നവരെ കണ്ടെത്തിയത്. മൂന്നു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. മാസിറ വിലായത്ത് പരിധിയിലായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. ലൈസൻസില്ലാതെ മീൻ പിടിക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.