യാങ്കൂളിലെ അനധികൃത കിണർ നിർമാണം തടഞ്ഞു
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ അനുമതിയില്ലാതെ കിണർ കുഴിക്കുന്നത് മന്ത്രാലയം തടഞ്ഞു. യാങ്കൂൾ വിലായത്തിൽ അനധികൃത കിണർ നിർമാണമാണ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്സിലെ വിദഗ്ധർ നിർത്തിവെച്ചത്.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകൾ പാലിക്കാതെയായിരുന്നു കിണർ കുഴിച്ചിരുന്നത്. കുറ്റക്കാർക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചുവരുന്നു. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി കിണർ നിർമാണത്തിന് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.