യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ബംഗ്ലാദേശിൽനിന്നുള്ള സലാംഎയർ ഇന്ത്യയിൽ അടിയന്തരമായി ഇറക്കി
text_fieldsമസ്കത്ത്: യാത്രക്കാരന്റെ അനാരോഗ്യാവസ്ഥയെത്തുടർന്ന് സലാം എയർ വിമാനം ഇന്ത്യയിൽ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിലെ ചിറ്റഗോങിൽനിന്ന് ഒമാനിലേക്ക് വരികയായിരുന്ന വിമാനമാണ് കഴിഞ്ഞ ദിവസം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
33 കാരനായ മുഹമ്മദ് ഖൈർ എന്ന യാത്രക്കാരനാണ് യാത്രക്കിടെ ആരോഗ്യകാരണങ്ങളാൽ ബുദ്ധിമുട്ട് നേരിട്ടത്. നാഗ്പൂരിൽ ഇറക്കിയ വിമാനത്തിൽ കിംസ് കിങ്സ്വേ ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ റെസ്പോൺസ് ടീം എത്തി ആവശ്യമായ വൈദ്യ പരിചരണം നൽകി. എമർജൻസി മെഡിസിൻ കൺസൽട്ടന്റ് ഡോ. രൂപേഷ് ബൊക്കഡെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
യാത്രക്കാരന് രണ്ട് തവണയാണ് വിമാനത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ഇതിലൊന്ന് വായിൽനിന്ന് നുരവന്ന അവസ്ഥയിലായിരുന്നുവെന്നും കാബിൻ ക്രൂ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.