ഇമ ജനറൽ ബോഡിയും ഉന്നത വിജയികൾക്കുള്ള അദരവും
text_fieldsഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ ‘ഇമ’ കൂട്ടായ്മയുടെ ജനറൽ ബോഡിയും ഇന്ത്യൻ സ്കൂൾ ഇബ്രിയിൽനിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽനിന്ന് ഉന്നതവിജയം നേടിയ മലയാളി വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു. ഇബ്രി വുമൺസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജമാൽ ഹസൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജോസഫ് മൈക്കിൾ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രഷറർ സുനിൽകുമാർ കണക്ക് അവതരിപ്പിച്ചു. ഡോ. അപർണ, ഷൈഫ അരുൺ എന്നിവർ നേതൃത്വം നൽകിയ വിനോദ പരിപാടികളും നടന്നു. ഇബ്രി ഇമയുടെ ഐ.ഡി കാർഡ് വിതരണം ഡോ. ഉഷാറാണി മുഹമ്മദ് ഷബീറിനും, അജിത സുബ്രമണ്യത്തിനും നൽകി ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഫേറ ഷംസുദ്ദീൻ, സഫ മർയം, സഹാന പുതുകുടി എന്നിവർക്ക് ഇബ്രി ഗ്രാന്റ് ഹൈപ്പർമാർക്കറ്റ് മാനേജർ ഷമീറും പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ മിലൻ കൃഷ്ണ, ചേതൻ കൻഹ അനിൽ, ദേവിക സന്തോഷ് എന്നിവർക്ക് ഇബ്രി മക്ക ഹൈപ്പർ മാർക്കറ്റ് മാനേജർ റാഷിദ് ഉമറും ഉപഹാരം നൽകി. ഡോ. ജമാൽ സ്വാഗതം പറഞ്ഞു. നിതിൻ പ്രകാഷ്, മുഹമ്മദ് നിയാസ്, യോഗേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.