Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ ‘ഐ.​എം.​എ...

സ​ലാ​ല​യി​ൽ ‘ഐ.​എം.​എ മു​സി​രി​സ്’ നി​ല​വി​ൽവ​ന്നു

text_fields
bookmark_border
IMA Muziris
cancel
camera_alt

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്റെ സ​ലാ​ല ഘ​ട​ക​ത്തി​ന്റെ ലോ​ഞ്ചി​ങ്ങി​ൽ​നി​ന്ന്

സ​ലാ​ല: മി​നി​സ്ട്രി സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ​ലാ​ല​യി​ൽ ​പ്ര​ക്ടീ​സ് ചെ​യ്യു​ന്ന മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ.​എം.​എ മു​സി​രി​സി​ന്റെ ലോ​ഞ്ചി​ങ് ഗാ​ർ​ഡ​ൻ​സ് മാ​ൾ ഹോ​ട്ട​ലി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റാ​യി ഡോ. ​എം. മു​ഹ​മ്മ​ദ് ജാ​സി​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​എ​ൻ. ജ​സീ​ന​യെ​യും ട്ര​ഷ​റ​റാ​യി ഡോ. ​അ​ജ്മ​ൽ സ​യി​നെ​യും സ്റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗ​മാ​യി ഡോ. ​ഷ​മീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു

സ​ലാ​ല​യി​ലെ മി​നി​സ്ട്രി സൗ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക, ചി​കി​ത്സ മു​ന്നേ​റ്റ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ക, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, പ​ക​ർ​ച്ച വ്യാ​ധി​ക​ളെകുറി​ച്ച് യ​ഥാ​സ​മ​യം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് ഐ.​എം.​എ മു​സി​രി​സ് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ജാ​സി​ർ പ​റ​ഞ്ഞു.

ഐ.​എം.​എ കേ​ര​ള പ്ര​സി​ഡ​ന്റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ ഐ.​എം.​എ മു​സി​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എം.​എ​യു​ടെ ഓ​വ​ർ​സീ​സി​ലെ അ​ഞ്ചാ​മ​ത്തെ ഘ​ട​ക​മാ​ണ് സ​ലാ​ല​യി​ൽ നി​ല​വി​ൽ വ​ന്ന​തെ​ന്നും ഓ​വ​ർ​സീ​സ് ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ വൈ​കാ​തെ ഓ​വ​ർ​സീ​സ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു ആ​ന്റി ബ​യോ​ട്ടി​ക് സ്റ്റി​വാ​ർ​ഡ്ഷി​പ്പി​നെകു​റി​ച്ച് ഡോ. ​ശ്രീ​ജി​ത് സം​സാ​രി​ച്ചു. ഡോ. ​മ​ൻ​സൂ​ർ മോ​ഡ​റേ​റ്റ​റാ​യി. ഡോ. ​കെ. സ​നാ​ത​ന​ൻ, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഡോ. ​നി​ഷ്താ​ർ, മ​മ്മി​ക്കു​ട്ടി, അ​ബ്ദു​ൽ അ​സീ​സ്, റ​ഷീ​ദ് എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി സം​ബ​ന്ധി​ച്ചു.

ഐ.​എം.​എ ഓ​വ​ർ​സീ​സ് ചെ​യ​ർ​മാ​ൻ നി​ജി​ൽ കു​ര്യാ​ക്കോ​സ്, ഐ.​എം.​എ മ​സ്ക​ത്ത് ചെ​യ​ർ​മാ​ൻ ഡോ. ​ബ​ഷീ​ർ, ഐ.​എം.​എ മ​സ്ക​ത്ത് പ്ര​സി​ഡ​ന്റ് ഡോ. ​രാ​ജീ​വ് സ​ണ്ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സ​ലാ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ഡോ​ക്ട​ർ​മാ​രും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. വി​ദ​ഗ്ധ സേ​വ​ന​ത്തി​ലൂ​ടെ സ​ലാ​ല​യി​ൽ പ്ര​ശ​സ്ത​രാ​യ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​രാ​ജ​ശേ​ഖ​ൻ പി​ള്ള, ഡോ. ​പി.​വി. വ​ർ​ഗീ​സ്, ഡോ. ​മേ​ഴ്സി​യ​മ്മ പ​പ്പി, ഡോ. ​മാ​ത്യൂ​സ് എ​സ്. പ​ടി​ഞ്ഞാ​റ്റു​ക​ര, ഡോ. ​ഷീ​ല മാ​ത്യൂ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡോ. ​എ​ൻ. ജ​സീ​ന സ്വാ​ഗ​ത​വും ഡോ. ​ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​ആ​രി​ഫ് അ​ലി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSalalahIMA Muziris
News Summary - IMA Muziris' launched in Salalah
Next Story