െഎ.എം.എ നെടുമ്പാശ്ശേരി പ്രവാസി ബ്രാഞ്ച് പുതിയ ഭരണസമിതി ചുമതലയേറ്റു
text_fieldsമസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) നെടുമ്പാശ്ശേരി പ്രവാസി ബ്രാഞ്ച് 2021-2022 ഭരണസമിതി ചുമതലയേറ്റു. ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് പ്രസിഡൻറ് ഡോ. സാമുവല്‍ കോഷി, സീനിയര്‍ വൈസ് പ്രസിഡൻറ് ഡോ. പി. ഗോപകുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ഡോ. ജോസഫ് ബെനവെന് എന്നിവര്‍ നേതൃത്വം നല്കി. നെടുമ്പാശ്ശേരി പ്രവാസി ബ്രാഞ്ച് പുതിയ പ്രസിഡൻറായി ഡോ. നിഗില്‍ കുര്യാക്കോസിനെയും സെക്രട്ടറിയായി ഡോ. മുഹമ്മദ് മുസ്തഫയെയും ട്രഷററായി ഡോ. ജോര്‍ജ് ജോണിനെയും തെരഞ്ഞെടുത്തു. ആസ്റ്റര്‍ ഒമാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആഷിക് സൈനു, ഒമാനി പൗരനും സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനുമായ ഡോ. തോമസ്, ബദര്‍ അല്‍ സമ ഗ്രൂപ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബെന്നി പനക്കല്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ഐ.എം.എയുടെ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ യൂറോളജിസ്റ്റ് ഡോ. ജോസഫ് കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കോവിഡ് മുന്നണിപ്പോരാളികളായ ഐ.എം.എ മുന്‍ പ്രസിഡൻറ് ഡോ. ആരിഫ്, ഡോ. ബഷീര്‍, ഡോ. പോള്‍ അബ്രഹാം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.