ഐ.എം.ഐ സലാല കുടുംബസംഗമം
text_fieldsഐ.എം.ഐ ‘തണലാണ് കുടുംബം’ കാമ്പയിനിന്റെ ഭാഗമായി സലാലഇത്തീനിൽ സംഘടിപ്പിച്ച കുടുംബ സംഗമം
സലാല : ഐ.എം.ഐ ‘തണലാണ് കുടുംബം’ കാമ്പയിനിന്റെ ഭാഗമായി സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇത്തീനിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടി മുൻ വഖഫ് ബോർഡഗം പി.പി.അബ്ദുറഹ് മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബം മനുഷ്യ നാഗരികതയുടെ ഏതോ ഘട്ടത്തിൽ മനുഷ്യരിലേക്ക് വന്നതല്ലെന്നും ആദിമ മനുഷ്യൻ കുടുംബമായാണ് കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലിബറൽ സംസ്കാരത്തിലേക്ക് വശീകരിക്കപ്പെട്ട് കുടുംബ ഘടന തന്നെ നശിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും മക്കളെ കുറിച്ച് അതീവ ജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഹബീബ് പറവൂരും സംസാരിച്ചു. ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.വിവിധ കലാ പരിപാടികളും വിനോദ മത്സരങ്ങളും നടന്നു. മൻസൂർ വേളം, ജാബിർ ബാബു, സിറാജ് മല്ലിശ്ശേരി, ആരിഫ എന്നിവർ നേത്യത്വം നൽകി.അന്നൂർ തഹ്ഫീളുൽ ഖുർആനിൽനിന്ന് ഖുർആനിന്റെ കൂടുതൽ ഭാഗങ്ങൾ മന:പാഠമാക്കിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
അദ്നാൻ അലി, ഐസ സുലൈഖ യാസർ ,അസ്റ സുബൈദ യാസർ, ഈസാ ഇബ്റാഹീം സുഹൈൽ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.ജി ഗോൾഡിന്റെ പ്രൊമോഷൻ നറുക്കെടുപ്പിലൂടെ വിജയിച്ചയാൾക്ക് ചടങ്ങിൽ ഡയമണ്ട് റിങ് സമ്മാനിച്ചു. നൂറു കണക്കിനാളുകൾ സംബന്ധിച്ചു. സാബുഖാൻ, കെ.ജെ.സമീർ,സലാഹുദ്ദീൻ, റജീന, മദീഹ എന്നിവർ നേത്യത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.