ഐ.എം.ഐ സലാല ‘സംഗമം 23’ പെരുമ്പിലാവില്‍
text_fieldsസലാല: പ്രവാസം അവസാനിപ്പിച്ചവരും നിലവില്‍ സലാലയില്‍ ഉള്ളവരുമായ ഐ.എം.ഐ പ്രവര്‍ത്തകരുടെയും കുടുംബാഗങ്ങളുടെയും ഒത്തുകൂടല്‍ ‘സംഗമം 23’ സംഘടിപ്പിക്കുന്നു. ജുലൈ രണ്ടിന് തൃശൂരിലെ പെരുമ്പിലാവ് അന്‍സാര്‍ എജ്യുക്കേഷന്‍ കോംപ്ലക്സിലാണ് പരിപാടി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍ ‘സംഗമം 23’ ഉദ്‌ഘാടനം ചെയ്യും. 1980ല്‍ രൂപവത്കൃതമായ ഐ.എം.ഐയുടെ മുന്‍കാല നേതാക്കളും നിലവിലെ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെയും ജി.സി.സി രാജ്യങ്ങളിലെയും ഐ.എം.ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളുമാണ് പരിപാടിയില്‍ സംബന്ധിക്കുകയെന്ന് പ്രസിഡന്റ് ജി. സലീം സേട്ട് പറഞ്ഞു.
രവിലെ 9.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ ആദ്യകാല നേതാക്കളുടെ അനുഭവ വിവരണം, പരിചയപ്പെടല്‍, അനുസ്മരണം, ഐ.എം.ഐയുടെ നാല് പതിറ്റാണ്ട്, ടീന്‍സ് മീറ്റ് തുടങ്ങിയ തലക്കെട്ടില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ. ഷൗക്കത്തലി പറഞ്ഞു.
യോഗത്തില്‍ ജെ. സാബുഖാന്‍, കെ. മുഹമ്മദ് സാദിഖ്, എം.സി നസീര്‍, സി.പി. ഹാരിസ്, കെ.എ. സലാഹുദ്ദീന്‍, കെ.ജെ. സമീര്‍, കെ.എം. ഹാഷിം, റജീന, വാഹിദ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് ഫോൺ: 00968 95445348, 0091 9744696801.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.