രുചിയുടെ കലവറ തുറന്ന് ഇംപീരിയൽ കിച്ചൺ
text_fieldsമസ്കത്ത്: കേരളത്തിലെ പ്രശസ്തരായ ഇംപീരിയൽ കിച്ചണിന്റെ ഒമാൻ അൽ ഖുവൈറിലുള്ള ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നിർവഹിച്ചു. സവാവി മസ്ജിദിനു സമീപമുള്ള അൽ ഖുവൈറിന്റെ ഹൃദയഭാഗത്താണ് ഈ പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. 145 സീറ്റുകളുള്ള റസ്റ്റാറന്റിന് 30 കാർ പാർക്കിങ് സൗകര്യമുണ്ട്. തിരുവനന്തപുരത്ത് ഇതിനകം വിജയകരമായി പ്രവർത്തിക്കുന്ന രണ്ട് ശാഖകളോടൊപ്പം, ഇംപീരിയൽ കിച്ചന്റെ ആദ്യ അന്താരാഷ്ട്ര ശാഖകൂടിയാണ് അൽ ഖുവൈറിലേത്. ഇന്ത്യൻ, ചൈനീസ്, മറ്റ് ആഗോള വിഭവങ്ങളടങ്ങിയ വിശാലമായ മെനുവാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ സമ്പന്നമായ പാചക പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് അൽഖുവൈറിലെ ശാഖയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, പരമ്പരാഗത കേരള വിഭവങ്ങളുൾപ്പെടുന്ന വൈവിധ്യമാർന്ന പാചകരീതികൾക്ക് പേരുകേട്ട ഇംപീരിയൽ കിച്ചന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ആദ്യ അന്താരഷ്ട്ര ശാഖ ഒമാനിലെ അൽഖുവൈറിൽ തുറന്നിട്ടുള്ളത്.
ഏകദേശം 10 വർഷം മുമ്പാണ് ഞങ്ങൾ കേരളത്തിൽ ഇംപീരിയൽ കിച്ചൺ ആരംഭിച്ചത്. കേരളത്തിലെ ഞങ്ങളുടെ മികവാർന്ന സേവനം മസ്കത്തിലേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഇംപീരിയൽ കിച്ചൺ മാനേജ്മെന്റ് ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഉപ്പള, അനസ് താഹ, ലിനു ശ്രീനിവാസ് എന്നിവർ പറഞ്ഞു. സ്വാദിഷ്ടമായ മൾട്ടി ക്യുസിൻ വിഭവങ്ങൾ, മികവാർന്ന സേവനം, ലോകോത്തര ഡൈനിങ് അന്തരീക്ഷം എന്നിവ നൽകാൻ ഞങ്ങൾ പ്രതിബദ്ധരാണ്. ഈ വ്യത്യസ്ത അനുഭവം ആസ്വദിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും മാനജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
ഇംപീരിയൽ കിച്ചണിലെ ഭക്ഷണം, സേവനങ്ങൾ, അന്തരീക്ഷം എന്നിവ മികച്ചതാണെന്ന് ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. സലാല ഉൾപ്പെടെ ഒമാനിലെ മറ്റു നഗരങ്ങളിലേക്ക് ഇംപീരിയൽ കിച്ചൺ വികസിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മാനേജ്മെന്റ് ഭാരവാഹികളോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പന്നമായ രുചികളും ആതിഥ്യമര്യാദയും ആഗോളതലത്തിലേക്ക് കൊണ്ടുവരാൻ പറ്റുന്ന തരത്തിൽ ഇംപീരിയൽ കിച്ചന്റെ അന്താരാഷ്ട്ര ശാഖ ഒമാനിൽ തുടങ്ങാൻ കഴിഞ്ഞത് സുപ്രധാന നാഴികക്കല്ലാണെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഔട്ട് ഡോർ കാറ്ററിങ് സേവനവും ലഭ്യമാണ്. ഫോൺ: +968 7687 6768.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.