ഭക്ഷ്യ ഇറക്കുമതി, കയറ്റുമതി; ഒമാനും ചൈനയും സഹകരണ പ്രോട്ടോക്കോൾ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഒമാനും ചൈനയും തമ്മിലുള്ള ഭക്ഷ്യ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച് സഹകരണ പ്രോട്ടോക്കോൾ ഒപ്പുവെച്ചു. ചൈനയുടെ നിലവിലുള്ള ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ഒമാനി മത്സ്യ ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുനൽകുന്നതാണ് ഈ കരാറിന്റെ കേന്ദ്രം.
മികച്ച ഗുണനിലവാരമുള്ള മത്സ്യ ഉൽപന്നങ്ങളുടെ വിശ്വസ്ത ആഗോള വിതരണക്കാരൻ എന്ന നിലയിൽ ഒമാന്റെ നില ഉറപ്പിക്കുക മാത്രമല്ല, അതിന്റെ വിപണി വ്യാപനം വർധിപ്പിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. യു.എസ്.എ, റഷ്യ, ബ്രസീൽ, യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ, തായ്ലൻഡ്, വിയറ്റ്നാം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഒമാന്റെ ആഗോള ഇടപാടുകാരിൽ ഉൾപ്പെടുന്നുണ്ട്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒമാന്റെ സമർപ്പണത്തിന് അടിവരയിടുന്നതാണ് കരാർ. കയറ്റുമതി വഴികൾ വിശാലമാക്കാനും ഒമാനി കയറ്റുമതിയുടെ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഒരേസമയം ഉയർത്തിപ്പിടിക്കാനും ഇത് ശ്രമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.