‘ഷറ്റിന്‍’ കുപ്പിവെള്ളം ഇറക്കുമതി നിരോധിച്ചു
text_fieldsമസ്കത്ത്: ഷറ്റിന്‍ കുപ്പിവെള്ളം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ അധികൃതർ. ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (എഫ്.എസ്.ക്യൂ.സി) ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുവായ ബ്രോമേറ്റ് വെള്ളത്തില്‍ അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രാദേശിക വിപണിയില്‍നിന്ന് ഉൽപന്നം പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഒമാന്റെ തീരുമാനം. സൗദിയിലെ യനൂബി നജ്ദ് മാനുഫാക്ചറിങ് കമ്പനിയാണ് ഷറ്റിന്‍ കുപ്പിവെള്ളം നിര്‍മിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.