തൊഴിൽ കരാറിെൻറ പ്രാധാന്യവും നൂതന പരിഷ്കാരങ്ങളും
text_fieldsഞാൻ ഒരു വർഷത്തോളമായി ബർക്കയിൽ ഒരു നിർമാണ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരുന്നു. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഞാനും തൊഴിലുടമയുമായി തൊഴിൽ കരാർ ഒപ്പുെവച്ചിരുന്നതുമാണ്. എന്നാൽ, ആയതിെൻറ പകർപ്പ് എനിക്ക് നൽകിയിരുന്നില്ല. എനിക്ക് കരാറിൽ പറഞ്ഞതിനേക്കാൾ താഴ്ന്ന ശമ്പളമാണ് നൽകിവരുന്നത്. നിരവധി പ്രാവശ്യം ഞാൻ തൊഴിലുടമയോട് ശമ്പളം കരാറിൽ പറഞ്ഞപ്രകാരം നൽകണമെന്ന് അഭ്യർഥിച്ചിട്ടും കൂട്ടാക്കുന്നില്ല. ഞാൻ പരാതി നൽകിയാൽ എനിക്ക് നിയമ പരിരക്ഷ ലഭിക്കുമോ?
കെ.എസ്. അനിൽ കുമാർ, ബർക്ക.
ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35/2003) ഭാഗം മൂന്നിൽ 21, 22,23 വകുപ്പുകളാണ് തൊഴിൽ കരാർ സംബന്ധിക്കുന്ന കാര്യങ്ങൾ പ്രതിപാദിക്കുന്നത്. അതുപ്രകാരം തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഒരു തൊഴിൽ കരാർ തയാറാക്കി ഒപ്പുവെച്ച് ഇരുവരും പകർപ്പുകൾ സൂക്ഷിക്കേണ്ടതാണ്.
കരാറിലെ വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കാൻ ഏതെങ്കിലും കക്ഷിക്ക് കഴിയാതെ വരുന്ന സാഹചര്യത്തിൽ അത്തരം കരാറുകൾ ബന്ധപ്പെട്ട തക്കതായ അധികാരമുള്ള അതോറിറ്റി മുമ്പാകെ ഹാജരാക്കി സാധുത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
തൊഴിൽ കരാറിൽ രേഖപ്പെടുത്തേണ്ട കാര്യങ്ങൾ
1. തൊഴിലുടമയുടെ പേര്, തൊഴിൽ സ്ഥാപനത്തിെൻറ പേര്, വിലാസം, തൊഴിലാളി ജോലി ചെയ്യുന്ന സ്ഥലത്തിെൻറ വിലാസം.
2. തൊഴിലാളിയുടെ പേര്, ജനന തീയതി, യോഗ്യത, തൊഴിൽ, വാസസ്ഥലം, രാജ്യം.
3. തൊഴിലിെൻറ രീതിയും സ്വഭാവവും, തൊഴിൽ കരാറിെൻറ കാലാവധി.
4. തൊഴിലാളിയുടെ അടിസ്ഥാന വേതനവും മറ്റു അലവൻസുകളും, ശമ്പളം നൽകുന്ന സമയവും രീതിയും.
5.തൊഴിൽ കരാർ അവസാനിപ്പിക്കാൻ നോട്ടീസ് നൽകുന്നതിനുള്ള കാലാവധി (അത് നിയമം അനുശാസിക്കുന്ന ദിവസങ്ങളേക്കാൾ കുറവാകാൻ പാടില്ല).
6. മറ്റു നിയമാനുസൃത വിവരങ്ങളും അതിൽ ഉൾക്കൊള്ളിക്കണം.
തൊഴിൽ കരാറിനോട് അനുബന്ധമായി തൊഴിലാളി ചുവടെ പറയുന്ന കാര്യങ്ങളിൽ ഒരു ധാരണപത്രം നൽകേണ്ടതുണ്ട്.
1. തൊഴിൽ കരാറിൽ പറഞ്ഞ തൊഴിൽ വ്യവസ്ഥകൾ കൃത്യമായും പാലിക്കും.
2. രാജ്യത്ത് നിലവിലിരിക്കുന്ന ഇസ്ലാമിക നിയമത്തെയും ആചാരങ്ങളെയും സാമൂഹിക പാരമ്പര്യത്തെയും മാനിക്കും.
3. രാജ്യസുരക്ഷക്ക് വിരുദ്ധമായ യാതൊരുവിധള പ്രവർത്തനങ്ങളിലും ഏർപ്പെടുകയില്ല.
എന്നീ തൊഴിൽ കരാറിലെ വ്യവസ്ഥകൾ തൊഴിലാളി കൃത്യമായി വായിച്ചു മനസ്സിലാക്കണം. ഒപ്പം തനിക്ക് ലഭിക്കേണ്ട പകർപ്പ് വാങ്ങി സൂക്ഷിക്കുകയും വേണം. തൊഴിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടി ഉണ്ടായാൽ നിയമാനുസൃത നോട്ടീസ് നൽകി പിരിഞ്ഞുപോകാനോ ബന്ധപ്പെട്ട തൊഴിൽ തർക്കപരിഹാര കേന്ദ്രത്തിൽ പരാതി സമർപ്പിച്ച് നിയമപരിരക്ഷ ഉറപ്പിക്കാനോ സാധിക്കും.
തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന വേതനവും ആനുകൂല്യങ്ങളും ഇത്തരത്തിൽ തൊഴിലാളിക്ക് കൃത്യമായി ലഭിക്കുകയും ചെയ്യും. ഒമാനിൽ തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ പരിഷ്കാര നടപടികളുടെ ഭാഗമായി ഇപ്പോൾ വിദേശികളുടെ തൊഴിൽ കരാർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് തൊഴിലാളി ഒമാനിലെത്തി റസിഡൻറ് കാർഡ് ലഭിച്ചുകഴിഞ്ഞ ശേഷം തൊഴിലുടമക്ക് മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാം. കരാറിെൻറ കൃത്യതയും കാലാവധിയും ഉറപ്പുവരുത്താൻ വിദേശ തൊഴിലാളി കരാർ പരിശോധിച്ച് സമ്മതം അറിയിച്ചശേഷമാണ് തൊഴിലുടമ കരാറിെൻറ സേവന ഫീസ് അടക്കേണ്ടത്.
ഇതിനുശേഷമാണ് കരാർ മന്ത്രാലയം അംഗീകരിക്കുക. കരാർ പിന്നീട് പുനരവലോകനം ചെയ്യപ്പെട്ടാൽ ഓൺലൈനിൽ തന്നെ ഭേദഗതി ചെയ്യാനും സാധിക്കും. തൊഴിലുടമയുടെ വിവരങ്ങളിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും.
തൊഴിൽ പെർമിറ്റ് പുതുക്കി റെസിഡൻറ് കാർഡ് ലഭിച്ചശേഷവും രജിസ്ട്രേഷൻ നടത്താവുന്നതാണ്. അതുപോലെ പ്രഫഷനിൽ മാറ്റം വരുത്തിയാലും കാലാവധി കഴിഞ്ഞാലും രജിസ്ട്രേഷൻ വേണ്ടതാണ്. രാജ്യത്തെ ബിസിനസ് സൗഹൃദമാക്കുന്നതിെൻറ ഭാഗമായി ഒമാൻ സർക്കാർ നടപ്പാക്കിയ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ വർക് പെർമിറ്റ് ഇപ്പോൾ മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുന്ന സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
നേരത്ത ഇതിന് ആഴ്ചകളോളം സമയമെടുത്തിരുന്നു. 26 സർക്കാർ വകുപ്പുകളാണ് ഇ - ഗവേണൻസ് സംവിധാനം വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.