കല്യാൺ ജ്വല്ലേഴ്സിെൻറ ഡിജിറ്റൽ ഗോൾഡ് വിപണിയിൽ
text_fieldsമസ്കത്ത്: വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ് ഡിജിറ്റൽ ഗോൾഡ് വിപണിയിoൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഇക്കോസിസ്റ്റമായ ഓഗ്മെന്റിെൻറ പങ്കാളിത്തത്തോടെയാണ് ഡിജിറ്റൽ ഗോൾഡ് അവതരിപ്പിച്ചത്.
ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ നൽകുന്ന തുകക്ക് തതുല്യമായ സ്വർണം ഉപഭോക്താവിെൻറ പേരിൽ അടുത്ത അഞ്ചു വർഷത്തേക്ക് സൗജന്യമായി ഐ.ഡി.ബി.ഐ ട്രസ്റ്റി കമ്പനി ലിമിറ്റഡിൽ സൂക്ഷിക്കുകയാണ് ചെയ്യുക. സുരക്ഷ ഉറപ്പാക്കാൻ ഇതിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും.
കുറഞ്ഞത് 50 ഒമാനി റിയാലിന് വരെ ഡിജിറ്റൽ സ്വർണം വാങ്ങാം. പിന്നീട് സൗജന്യ വാലറ്റ് റിഡീം ചെയ്ത് കല്യാൺ ജ്വല്ലേഴ്സ് ഷോറൂമിൽനിന്നും സ്വർണം നാണയമായോ ആഭരണമായോ വാങ്ങാം. സ്വർണനാണയങ്ങൾ അല്ലെങ്കിൽ ബുള്ളിയൻ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വീട്ടിനുള്ളിലിരുന്നുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് ഡിജിറ്റൽ ഗോൾഡ് വിൽക്കാനും സാധിക്കും.
കോവിഡിനു ശേഷം ഏറ്റവും സുരക്ഷിതവും ദീർഘകാലത്തേക്ക് ഏറ്റവും ആകർഷകവുമായ ആസ്തിയായി സ്വർണം മാറിക്കഴിഞ്ഞതായി കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.