ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉദ്ഘാടനം
text_fieldsമസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഔപചാരിക ഉദ്ഘാടനം ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതൻ പി.എൻ. അബ്ദുറഹ്മാൻ (കുവൈത്ത്) നിർവഹിച്ചു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്കത്ത് യൂനിറ്റ് പ്രസിഡന്റ് സാജിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാൻ സ്വാഗതവും ജോയന്റ് സെക്രട്ടറി ഇഹ്ജാസ് അഹ്മദ് നന്ദിയും പറഞ്ഞു
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്റ്റേറ്റ് കൗൺസിൽ അംഗം ഇസ്മായിൽ കിണവക്കൽ, പീസ് റേഡിയോ സ്റ്റേറ്റ് ജനറൽ പ്രോഗ്രാം കോഓഡിനേറ്റർ കെ.കെ. അബ്ബാസ്, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മെംബർ ഷമീർ പാറയിൽ എന്നിവർ സംസാരിച്ചു. അബ്ദുൽ നാസർ മൗലവി വല്ലപ്പുഴ സെന്ററിന്റെ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. പ്രബോധകൻ സമൂഹത്തിന് വഴിയും വെളിച്ചവും ആകണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സി.ആർ.ഇ വിദ്യാഭ്യാസ പദ്ധതി ഔപചാരിക ഉദ്ഘാടനം പണ്ഡിതൻ ഷാഫി സ്വബാഹി നിർവഹിച്ചു.
മത-ധാർമിക വിഷയങ്ങൾക്ക് പ്രത്യേകം ഊന്നൽ കൊടുത്തും ലഹരി, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരായുള്ള സന്ദേശങ്ങളുൾപ്പെടെ പകർന്നുകൊടുക്കാവുന്ന വിധത്തിലുമാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്. പങ്കെടുക്കേണ്ടവർക്ക് ബന്ധപ്പെട്ട കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് പ്രവേശനം നേടാം. ഫോൺ: 79713990, 94885818.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.