'സാബിര്ക്കാെൻറ തട്ടുകട' ഉദ്ഘാടനം നാളെ
text_fieldsമസ്കത്ത്: 'സാബിര്ക്കാെൻറ തട്ടുകട'യുടെ പുതിയ ബ്രാഞ്ച് റൂവി ലുലു സൂഖിന് പിന്‍വശത്ത് വോക്സ് സിനിമാസ് കെട്ടിടത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അമീന് മന്നാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെൻറ് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മിതമായ നിരക്കില്‍ സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. വിവിധ ദേശക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രുചികരമായ നാടന്‍ വിഭവങ്ങള്‍ തട്ടുകടയിലുണ്ടാവും. എല്ലാദിവസവും പുലര്‍ച്ച അഞ്ചു മുതല്‍ രാത്രി ഒന്നുവരെ തട്ടുകട പ്രവര്‍ത്തിക്കും. െഡലിവറി സേവനവും ലഭ്യമാണ്.
അല്‍ ഖൂദ്, സീബ്, അല്‍ ഖുവൈര്‍ എന്നിവിടങ്ങളിലും സാബിര്ക്കാെൻറ തട്ടുകടക്ക് ബ്രാഞ്ചുകളുണ്ട്. അഞ്ച് സ്ഥലങ്ങളില്‍ കൂടി ഉടന്‍ തുറക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലെ താരങ്ങള്‍ പങ്കെടുക്കും. മാനേജ്മെൻറ് പ്രതിനിധികളായ സാബിര്‍, രാമചന്ദ്രന്, വിജയകൃഷ്ണ, ജസീറ സാബിര്‍ എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.