പ്രവാസി ഭാരതീയ ദിവസ്: താഴെതട്ടിലുള്ളവരെയും പരിഗണിക്കണം
text_fieldsമധ്യപ്രദേശിലെ ഇന്ദോറിൽ ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ 17ാം പ്രവാസി ഭാരതീയ ദിവസ് പതിവുപോലെ സമ്മേളിക്കുകയാണ്. 70 രാജ്യങ്ങളിൽ നിന്നായി 3500ൽ കൂടുതൽ പേർ സമ്മേളിക്കുമെന്ന് കരുതുന്നു. ഒരുപാട് വിദേശ സുഹൃത്തുക്കൾ ഒത്തുകൂടുമ്പോൾ അടിത്തട്ടിൽ കിടക്കുന്ന ഭൂരിഭാഗത്തെയും പരിഗണിക്കാൻ മറക്കരുത്. നമ്മുടെ നാട് നേടിയ പുരോഗതിയുടെ പിറകിൽ സാധാരണക്കാരായ പ്രവാസിയുടെ വിയർപ്പിന്റെ മണമുണ്ടെന്ന് ഭരണാധികാരികളും രാഷ്ട്രീയ സംഘടനകളും മറന്നുപോകരുത്.
പരാതി പറഞ്ഞ് മടുത്തതാണ് ഇപ്പോഴും അവഗണിക്കപ്പെടുന്ന യാത്രാപ്രശ്നങ്ങൾ. കുറഞ്ഞ ദിവസങ്ങളിലേക്കുമാത്രം നാട്ടിൽ പോകുന്ന പ്രവാസിക്ക് വില്ലേജ്, കോർപറേഷൻ ഓഫിസ്, കലക്ടറേറ്റ്, ആർ.ടി.ഒ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കേണ്ട രേഖകൾ ലഭ്യമാക്കുന്നതിൽ കാണിക്കുന്ന കാലതാമസം എന്നിവയൊക്കെയും ഇപ്പോഴും പഴയ ചട്ടപ്പടി രീതിയിൽ തന്നെയുള്ള നടപടിക്രമങ്ങളാണ്.
മൂന്നു ദിവസം സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രം അധികാരികളെ പ്രീതിപ്പെടുത്തുന്ന സിൻഡിക്കേറ്റു ലോബികളുടെ ഒത്തുകൂടലായി പതിവുപോലെ ഈ സമ്മേളന ദിവസവും ആകാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.