ഇൻകാസ് ഇന്ദിര ഗാന്ധി അനുസ്മരണം
text_fieldsമസ്കത്ത്: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നാൽപതാമത് രക്തസാക്ഷിത്വദിനം ഇൻകാസ് ഒമാൻ ആചരിച്ചു. ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവിലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഇന്ദിര ഗാന്ധി അനുസ്മരണവും മുതിർന്ന ഇൻകാസ് നേതാവ് നസീർ തിരുവത്ര മുഖ്യപ്രഭാഷണവും നടത്തി. ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി അംഗങ്ങളും നിരവധി കോൺഗ്രസ് പ്രവർത്തകരും അനുസ്മരണത്തിൽ പങ്കെടുത്തു.
ഇബ്ര: ഇൻകാസ് ഇബ്ര റീജനൽ കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ നാൽപതാം രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെയും സർദാർ വല്ലബായി പട്ടേലിന്റെയും ജന്മദിന വാർഷികവും സംയുക്തമായി ആചരിച്ചു. ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടോം ഡാനിയേൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
വൈദേശിക ആക്രമണങ്ങളെ ചെറുക്കുന്നതിലുള്ള നേതൃത്വ പാടവം, ഹരിതവിപ്ലവം, 1980-കളിലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച, ദാരിദ്ര നിർമാർജനം തുടങ്ങിയവയിലൂടെ ഇന്ത്യ എന്നെന്നും ഓർക്കുന്ന മുഖമായിരിക്കും ഇന്ദിര ഗാന്ധിയെന്ന് മുഖ്യ പ്രഭാഷണത്തിൽ അലി കോമത്ത് പറഞ്ഞു.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം, വേറിട്ട് കിടന്ന അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ സംയോജിപ്പിക്കുക എന്ന ദൗത്യം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയ സർദാർ വല്ലബായി പട്ടേലിനെയും കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും യോഗം അനുസ്മരിച്ചു. ഇൻകാസ് ഇബ്ര ട്രഷറർ ഷാനവാസിന്റെ അമ്മയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.