പ്രിട്ടു സാമുവലിന്റെ നിര്യാണത്തില്‍ ഇന്‍കാസ് ഒമാന്‍ അനുശോചന യോഗം
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ നാഷനൽ സെക്രട്ടറി പ്രിട്ടു സാമുവലിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി-ഇന്‍കാസ് ഒമാന്‍ നാഷനൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസ്സന് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നിധീഷ് മാണി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സ്ഥാപക നേതാവും ഒ.ഐ.സി.സി ഇന്‍കാസ് നിസ്വ റീജനൽ കമ്മറ്റി രക്ഷാധികാരിയുമായ ഗോപകുമാർ വേലായുധൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സഭക്കും സമൂഹത്തിനും ഒരുപോലെ ഉപകാരിയും പ്രിയപ്പെട്ടവനുമായിരുന്ന പ്രിട്ടു തന്റെ മരണശേഷം കൂടുതല്‍ കരുത്തനായി നമ്മിലൂടെ പ്രവര്‍ത്തിക്കുമെന്ന് അനുശോചന സന്ദേശത്തില്‍ മസ്കത്ത് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഒബൈദ് പറഞ്ഞു.
ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് ചെയർമാനും ലോക കേരളസഭാ അംഗംവുമായ ഡോക്ടർ ജെ. രത്നകുമാര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, മലയാളം മിഷന് ഒമാൻ ജനറൽ സെക്രട്ടറി അനു ചന്ദ്രന്, കൈരളി സെക്രട്ടറി സുനില്‍കുമാർ, പാലക്കാട് സൗഹൃദ വേദി പ്രസിഡന്റ് ശ്രീകുമാര്‍, കെ.എം.സി.സി പ്രതിനിധി താജുദ്ദീൻ, എസ്.എന്‍.ഡി.പി പ്രതിനിധി ദിലീപ് കുമാര്‍, എ.കെ.സി.സി ഗള്‍ഫ് സെക്രട്ടറി മാര്ട്ടിന് മുരിങ്ങവന, ഗാലാ മാര്‍ത്തോമാ പള്ളി സെക്രട്ടറി ബിജു അത്തിക്കയം, ഓതറ പ്രവാസി അസോസിയേഷന് പ്രതിനിധി എബി, സിബി, സണ്‍റൈസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഫൗണ്ടര്‍ വേണു മുതലകത്ത് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ പങ്കെടുത്തവര്‍ പ്രിട്ടുവിന്റെ ഛായാചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറര്‍ സതീഷ് പട്ടുവം നന്ദി പറഞ്ഞു. റാഫി ചക്കര, ഷരീഫ്, എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.