സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തകർക്ക് ആദരവുമായി ഇൻകാസ് ഒമാൻ
text_fieldsമസ്കത്ത്: പ്രവാസലോകത്തായിരിക്കുമ്പോഴും ലഭ്യമായ സാഹചര്യങ്ങൾക്കനുസരിച്ച് സമൂഹത്തിന്റെ നന്മക്കും സഹജീവികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന മലയാളികളുടെ പൊതുബോധമാണ് അവരെ മികച്ച സമൂഹമാക്കി മാറ്റുന്നതെന്ന് ഒ.ഐ.സി.സി/ ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
ഒമാനിലെ പൊതുരംഗത്തും സന്നദ്ധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലും ദീർഘനാളുകളായി നിസ്വാർഥ സേവനങ്ങൾ അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ ജീവകാരുണ്യ സേവന രംഗത്തെ നിറസാനിധ്യവും ഇന്ത്യൻ എംബസിയുമായി ചേർന്ന് നിരവധി സേവനങ്ങൾ അനുഷ്ഠിക്കുകയും, കോവിഡ് മഹാമാരിക്കാലത്ത് നിരവധിയാളുകൾക്ക് മരുന്നും മറ്റു അവശ്യസാധനങ്ങളുമെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഇൻകാസ് ഒമാൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നിയാസ് ചെണ്ടയാടിനെ ചടങ്ങിൽ ആദരിച്ചു.
പതിറ്റാണ്ടുകളായി ഒമാൻ പ്രവാസലോകത്തെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്കുവേണ്ടി നിരന്തരമായ ഇടപെടലുകൾ നടത്തുകയും സെമിനാറുകൾ സംഘടിപ്പിക്കുകയും വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുകയും വഴി അക്കാഡമിക് രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സമകാലിക പ്രസിദ്ധീകരണങ്ങളിലെ പ്രസിദ്ധ കോളമിസ്റ്റ് കൂടിയായ ഡോ. സജി ഉതുപ്പാനെ യോഗം ആദരിച്ചു.
പ്രവാസികളുടെ സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക, മഹാന്മാരുടെ ജീവചരിത്രം പുതിയ തലമുറക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ഒമാൻ കോർഡിനേറ്ററായി കെപിസിസി നിയമിച്ച ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ട്രഷറർ കൂടിയായ സജി ചങ്ങനാശ്ശേരിയെ യോഗം അഭിനന്ദിച്ചു.
ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒ.ഐ.സി.സി /ഇൻകാസ് മിഡിലീസ്റ്റ് കൺവീനവർ സജി ഔസേപ്പ്, മുതിർന്ന നേതാവ് എൻ.ഒ. ഉമ്മൻ, ഇൻകാസ് ഒമാൻ ദേശീയ, റീജ്യണൽ, ഏരിയ കമ്മിറ്റി നേതാക്കളായ മാത്യു മെഴുവേലി, റെജി കെ. തോമസ്, മണികണ്ഠൻ കോതോട്ട്, ബിന്ദു പാലയ്ക്കൻ, എം.ജെ. സലീം, ഷൈനു മനക്കര, അജോ കട്ടപ്പന, അജ്മൽ കരുനാഗപ്പള്ളി, ടി.എം. ശിഹാബ്.
സന്തോഷ് പള്ളിക്കൻ, മറിയാമ്മ തോമസ്, ജയകുമാർ മത്ര, ഷാനവാസ്, അബ്ദുൾ കരീം, അനൂപ് നാരായൺ, റെജി പുനലൂർ, വിജയൻ തൃശ്ശൂർ, ജാഫർ കായംകുളം, ഇ.വി. പ്രദീപ്, ദീപക് മോഹൻദാസ്, ഹരിലാൽ കൊല്ലം, സുനിൽ ഇബ്ര, തോമസ് മാത്യു, ഷമീം ബിദിയ, അനു തോമസ്.
രാജേഷ് മൊബെല, സുരേഷ് ഇബ്ര, വർഗീസ് സേവ്യർ, ഷിഫാൻ മുഹമ്മദ്, ജലാൽ, റിലിൻ മാത്യു, അജ്മൽ മാമ്പ്ര, രാജേഷ്, കിഫിൽ ഇക്ബാൽ, വിനോദ് നിസ്വ, ദിനേശ് ബഹ്ലാ, നാസ്സർ ആലുവ, പ്രശാന്ത് മുസന്ന, റോബിൻ മാത്യു, ലത്തീഫ്, ഷിജു റഹ്മാൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.