ഇൻകാസ് ഒമാൻ ഇഫ്താർ സംഗമവും തെരഞ്ഞെടുപ്പ് കൺവെൻഷനും
text_fieldsമസ്കത്ത്: ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ‘ഇൻകാസ് ഒമാൻ ’സമൂഹ ഇഫ്താർ സംഗമവും ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. റൂവി ഫവാൻ റസ്റ്റാറന്റിൽ ചേർന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണെന്ന് ജനാധിപത്യ -മതേതര വിശ്വാസികൾക്ക് ഉറച്ച ബോധ്യം ഉണ്ടെന്നും അതിനാൽ വോട്ടവകാശമുള്ള ഓരോ പ്രവാസിയും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് പി.എ.വി. അബൂബക്കർ പറഞ്ഞു.
കേന്ദ്ര - കേരള സർക്കാറുകളുടെ ജനദ്രോഹനയങ്ങൾ കൊണ്ട് സാധാരണക്കാരായ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അത് മനസ്സിലാക്കി ബി.ജെ.പി -സി.പി.എം പഴയ അവിശുദ്ധ കൂട്ടുകെട്ട് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണെന്നും ആർ.എസ്.പി പ്രതിനിധി രഞ്ജിത്ത് ശങ്കർ പറഞ്ഞു . കേരളത്തിലെ സ്ഥാനാർഥികളെ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകണമെന്നും പ്രസിഡന്റ് അനീഷ് കടവിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .
കേരള കോൺഗ്രസ് പ്രതിനിധി ജോർജ് മാത്യു, സി.എം.പി പ്രതിനിധി ജയൻ പി.ദേവ്,ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, ചാലക്കുടി മണ്ഡലം പ്രചാരണ വിഭാഗം കൺവീനർ ജോളി മേലേത്ത്, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ഹൈദ്രോസ് പതുവന, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം കോഓഡിനേറ്റർ നസീർ തിരുവത്ര എന്നിവർ സംസാരിച്ചു. ജിജോ കടന്തോട്ട് സ്വാഗതവും ഗോപകുമാർ വേലായുധൻ നന്ദിയും പറഞ്ഞു. മോഹൻകുമാർ,ഹംസ അത്തോളി, സജിഏനത്ത്, നൂറുദ്ദീൻ പയ്യന്നൂർ, മനോഹരൻ കണ്ടൻ, ശിഹാബുദ്ദീൻ ഓടയം, ഹരിലാൽ വൈക്കം, തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.