മസീറയിലെ ഫെറി സർവിസുകളിൽ വർധന
text_fieldsമസ്കത്ത്: മസീറ ദ്വീപിലേക്കും തിരിച്ചുമുള്ള ഫെറി സർവിസുകളിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നാഷനൽ ഫെറീസ് കമ്പനി (എൻ.എഫ്.സി) അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ മൊത്തം 1,22,699 യാത്രക്കാരും 34,000 വാഹനങ്ങളും ഫെറിയിലൂടെ കടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 100,591 യാത്രക്കാരായിരുന്നു. 22 ശതമാനത്തിന്റെ വർധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 1,504 യാത്രകളിലായി 4,035 ടൺ ചരക്കുകൾ കടത്താൻ ഫെറികൾ സഹായിച്ചതായി എൻ.എഫ്.സി ഡെപ്യൂട്ടി സി.ഇ.ഒ സഹെർ ബിൻ ഹമദ് അൽ റഷ്ദി അറിയിച്ചു. മസീറ ദ്വീപ് മനോഹരമായ പ്രകൃതി ഭംഗിയാൽ ആകർഷണമാണ്. വർധിച്ചുവരുന്ന ടൂറിസം പ്രവർത്തനങ്ങളാണ് ഈ വളർച്ചക്ക് കാരണം.
ജനുവരിയിൽ നടന്ന മസീറ ടൂറിസം ഫോറം പോലുള്ള പരിപാടികൾ ദ്വീപിനോടുള്ള താൽപര്യം കൂടുതൽ ഉത്തേജിപ്പിക്കുകയും സമുദ്ര വിനോദസഞ്ചാരത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദ്വീപിന്റെ തനതായ സ്ഥാനം, വൈവിധ്യമാർന്ന ഭൂപ്രദേശം, അനുകൂലമായ കാലാവസ്ഥ എന്നിവ സന്ദർശകരെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്ന കാര്യങ്ങളണെന്ന് അൽ റഷ്ദി പറഞ്ഞു. മസീറ ദ്വീപിനും ഷാന്ന തുറമുഖത്തിനും ഇടയിലുള്ള ഫെറി സർവിസുകൾ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും പ്രാധാന്യമുള്ളതാണ്. ഇത് പ്രദേശത്തെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.