ഉയർന്ന ജീവിത നിലവാരം അറബ് രാജ്യങ്ങളിൽ ഒമാൻ നമ്പർ വൺ
text_fieldsമസ്കത്ത്: ലോകത്ത് ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി സുൽത്താനേറ്റ്. വേൾഡ് േഡറ്റ എൻസൈക്ലോപീഡിയയായ നംബിയോയുടെ പുയിയ പട്ടികയയിൽ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്. 196.7 പോയന്റുമായി നെതർലൻഡ്സ് ഒന്നാം സ്ഥാനത്തും 194.7 പോയന്റുമായി ഡെന്മാർക്ക് രണ്ടാം സ്ഥാനത്തുമാണ്. സ്വിറ്റ്സർലൻഡ് (മൂന്ന്), ലക്സംബർഗ് (നാല്), ഫിൻലൻഡ് (അഞ്ച്), ഐസ്ലൻഡ് (ആറ് ), ഓസ്ട്രിയ (ഏഴ്), ആസ്ട്രേലിയ (ഒമ്പത്), നോർവേ (10) എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ സ്ഥാനങ്ങൾ.
184.7 പോയന്റുമായി അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഒന്നാമതാണ്. 175.7 പോയന്റുമായി യു.എ.ഇ 15ാം സ്ഥാനത്തെത്തിയപ്പോൾ 167.5 പോയന്റുമായി ഖത്തർ 20ാം സ്ഥാനത്താണുള്ളത്. വാങ്ങൽ ശേഷി, മലിനീകരണം, വീടിന്റെ വില, വരുമാനം, ജീവിതച്ചെലവ് , സുരക്ഷ, ആരോഗ്യ പരിപാലനം, ട്രാഫിക് തുടങ്ങിയവ പരിഗണിച്ചാണ് മൊത്തത്തിലുള്ള ജീവിത നിലവാരം കണക്കാക്കുന്നത്. അതേസമയം, ഒമാന്റെ തലസ്ഥാന നഗരമായ മസ്കത്ത്, സുരക്ഷാ സൂചികയിൽ 79.90 പോയന്റും ലോകത്തിലെ കുറഞ്ഞ കുറ്റകൃത്യ നിരക്കും ഉള്ള സുരക്ഷിത നഗരങ്ങളിൽ 20.10 പോയന്റുമായി ആഗോളതലത്തിൽ 14ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ജി.സി.സി രാജ്യങ്ങളിൽ അബൂദബിയാണ് ഒന്നാം സ്ഥാനത്ത്.
ദോഹ (രണ്ട്), തായ്പേയ് (മൂന്ന്), അജ്മാൻ (നാല്), ഷാർജ (അഞ്ച്),കാനഡയിലെ ക്യൂബെക് സിറ്റി (ആറ്), ദുബൈ (ഏഴ്), സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ (എട്ട്), സ്വിറ്റ്സർലൻഡിലെ ബേൺ (ഒമ്പത്), തുർക്കിയിലെ എസ്കിസെഹിർ (10) എന്നിവയാണ് ആദ്യ പത്ത് പട്ടികയിൽ ഇടംപിടിച്ച മറ്റു സ്ഥലങ്ങൾ. രാത്രിയിൽ നടക്കുന്നത് സംബന്ധിച്ച സുരക്ഷ, കൊള്ളയടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക, കഴിഞ്ഞ മൂന്നു വർഷമായി കുറ്റകൃത്യങ്ങളുടെ തോതിലുള്ള മാറ്റം എന്നിവയായിരുന്നു സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.