ഹരിത ഇടങ്ങൾ വർധിപ്പിക്കൽ; ദുകമിൽ 85 ശതമാനം പൂർത്തിയായി
text_fieldsമസ്കത്ത്: ഹരിത ഇടങ്ങൾ വർധിപ്പിക്കാനും ദുകമിൽ പ്രവർത്തിക്കുന്ന കമ്പനികളെ വനവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാനും പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി (സെസാദ്) നടത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒമാൻ കാർഷിക ദിനം ആഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.
അൽ സാദ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളുടെയും ദുകമിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പങ്കാളിത്തത്തോടെ, ഒ.ക്യു ഗ്യാസ് നെറ്റ്വർക്കുകളുടെയും മറാഫിക് സെൻട്രലിന്റെയും പിന്തുണയോടെ മേഖലയിലെ ഹരിത-പരിസ്ഥിതി വികസനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഈ വർഷം 5000 മരങ്ങൾ നട്ടുപിടിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 85 ശതമാനത്തിലധികം പൂർത്തീകരിച്ചതായി മാനേജ്മെന്റ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.