സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ് സ്വാതന്ത്ര്യദിനാഘോഷം
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ വിവിധ വിങ്ങുകൾ അവതരിപ്പിച്ച വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തങ്ങളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മറാത്തി, കന്നഡ, പഞ്ചാബി നൃത്തങ്ങളും കേരളീയ കലകളും ദേശഭക്തി ഗാനങ്ങളും അരങ്ങേറി. മലർവാടി ബാലസംഘം വിദ്യാർഥികൾ അവതരിപ്പിച്ച അറബിക് ഡാൻസും ശ്രദ്ധേയമായി.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ അധ്യക്ഷത വഹിച്ചു. യുവജന കായിക മന്ത്രാലയം റീജനൽ ഡയറക്ടർ അലി ബാഖി, ബാങ്ക് മസ്കത്ത് റീജനൽ മാനേജർ അവാദ് ബത്തരി എന്നിവർ അതിഥികളായിരുന്നു. എംബസിയിലെ ജയപാൽ ഡീതേ, പ്രവീൺ കുമാർ, ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് എന്നിവരും പങ്കെടുത്തു. കെ.കെ. രമേശ് കുമാർ, ഡോ. രാജശേഖരൻ എന്നിവർ അവതാരകരായിരുന്നു. ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.