ചരിത്രരേഖ ശേഖരണ മേഖലയിൽ ഇന്ത്യയും ഒമാനും സഹകരണത്തിന്
text_fieldsമസ്കത്ത്: ചരിത്രരേഖ ശേഖരണ (ആർക്കൈവ്സ്) മേഖലയിൽ ഇന്ത്യയും ഒമാനും ഉഭയകക്ഷി സഹകരണത്തിനൊരുങ്ങുന്നു. നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഒമാനിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ആർെക്കെവ്സ് മേഖലയിൽ സഹകരണത്തിന് തീരുമാനമായത്.
ആർക്കൈവ്സ് ഡയറക്ടർ ജനറൽ അരുൺ സിംഗൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സഞ്ജയ് ഗാർഗ്, ആർക്കൈവിസ്റ്റ് സദഫ് അക്തർ എന്നിവരടങ്ങുന്ന സംഘം ഒമാനിലെ നാഷനൽ റെക്കോഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി (എൻ.ആർ.എ.എ) സന്ദർശിച്ചു.
എൻ.ആർ.എ.എ ചെയർമാൻ ഡോ. ഹമദ് മുഹമ്മദ് അൽ ധവയാനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ, ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അരുൺ സിംഗാൾ സംസാരിച്ചു. എൻ.എ.ഐയിൽ ലഭ്യമായ ഒമാനുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത 70 രേഖകളുടെ പട്ടികയും സിംഗാൾ കൈമാറി. 1793 മുതൽ 1953 വരെയുള്ള കാലയളവിലെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
523 പേജുള്ള രേഖകളുടെ പകർപ്പുകളും കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥാപനങ്ങൾ സഹകരണം ഔപചാരികമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുവരും അടിവരയിട്ടു പറഞ്ഞു. സഹകരണത്തിനുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ (ഇ.പി.സി) കരട് തയാറാക്കുകയും ചെയ്തു. ഇത് ഇരു വിഭാഗവും അധികാരികളുടെ അംഗീകാരത്തിനായി സമർപ്പിക്കും.
സമീപഭാവിയിൽ ഔദ്യോഗികമായി ഒപ്പിടുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു കോൺഫറൻസിനൊപ്പം രണ്ട് ആർക്കൈവുകളിൽ നിന്നുമുള്ള ക്യൂറേറ്റഡ് ആർക്കൈവൽ മെറ്റീരിയലുകളെ അടിസ്ഥാനമാക്കി സംയുക്ത പ്രദർശനം സംഘടിപ്പിക്കുക, ശേഖരങ്ങൾ സമ്പന്നമാക്കുന്നതിന് പരസ്പര താൽപര്യമുള്ള പ്രമാണങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ കൈമാറുക തുടങ്ങി വിവിധ കാര്യങ്ങളാണ് നിർദിഷ്ട ഇ.പി.സിയിൽ അംഗീകരിച്ചതും ഉൾപ്പെടുത്തിയതുമായ ചില പ്രവർത്തനങ്ങൾ.
എൻ.ആർ.എ.എ ചെയർമാന്റെ ഉപദേഷ്ടാവ് തമീമ അൽ മഹ്റൂഖി, ഡോക്യുമെൻറ് മാനേജ്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ തയ്ബ മുഹമ്മദ് അൽ വഹൈബി, ഓർഗനൈസേഷൻ ആൻഡ് ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ ഹമദ് ഖലീഫ സഈദ് അൽ സൗലി, ഓർഗനൈസേഷൻ ആൻഡ് ഇൻറർനാഷനൽ കോഓപറേഷൻ ഡിപ്പാർട്മെൻറ് അസിസ്റ്റൻറ് ഡയറക്ടർമാരായ അമീർ അൽഹജ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇലക്ട്രോണിക് റെക്കോഡ്സ് ആൻഡ് ഡോക്യുമെൻറ് മാനേജ്മെൻറ് സിസ്റ്റംസ് വിഭാഗം, മൈക്രോഫിലിം വകുപ്പ്, പ്രൈവറ്റ് റെക്കോഡ് വിഭാഗം, റെക്കോഡ് ഡിപ്പാർട്മെൻറ്, ഇലക്ട്രോണിക് സ്റ്റോറേജ്, കൺസർവേഷൻ വിഭാഗം എന്നിവയുൾപ്പെടെ എൻ.ആർ.എ.എയുടെ വിവിധ ഡിവിഷനുകളുടെ ചുമതലയുള്ളവർ ഇന്ത്യൻ പ്രതിനിധി സംഘത്തിന് തങ്ങളുടെ പ്രവർത്തനങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. പ്രതിനിധി സംഘം റെേക്കാഡുകളുടെ പെർമനന്റ് എക്സിബിനും ഡോക്യുമെൻറ് ഡിസ്ട്രക്ഷൻ ലാബും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.