ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണത്തിലേക്ക് വാതിൽ തുറന്ന് സെമിനാർ
text_fieldsമസ്കത്ത്: ആദ്യത്തെ India-Oman Defense Industrial Seminar. ഇന്ത്യയിൽ നിന്നുള്ള സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ കമ്പനികൾക്കും ഒമാൻ പ്രതിരോധ മന്ത്രാലയം, മത്സ്യബന്ധനം, കൃഷി മന്ത്രാലയം, ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുമായി ഒത്തുചേരാനും പ്രതിരോധ വ്യവസായത്തിലും സംഭരണത്തിലും സഹകരണം സംബന്ധിച്ച് ഉൽപാദനപരമായ ചർച്ചകൾ നടത്താനും സെമിനാർ സഹായകമായി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ (പ്രതിരോധ ഉൽപാദന വകുപ്പ്) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (കയറ്റുമതി വകുപ്പ്) സഞ്ജയ് മെഹ്റിഷി ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു. പ്രതിരോധ ഉൽപാദന മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളുടെ അവലോകനം അദ്ദേഹം നൽകി. പ്രതിരോധ ഉൽപാദനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അപാരമായ സാധ്യതകൾ എടുത്തുകാണിച്ച് ഒമാൻ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ (ഇന്റർനാഷനൽ കോഓപറേഷൻ) മുഖ്യപ്രഭാഷണം നടത്തി.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ഉയർത്തിക്കാട്ടി സെമിനാറിനെ അഭിസംബോധന ചെയ്യുകയും ഇരു രാജ്യങ്ങൾക്കും പ്രയോജനപ്രദമായ പ്രത്യക്ഷഫലങ്ങൾ കൈവരിക്കുന്നതിന് ക്രിയാത്മകമായ സഹകരണത്തിൽ ഏർപ്പെടാൻ പങ്കാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ വ്യവസായിക സഹകരണത്തെക്കുറിച്ച് നേരിട്ട് നടത്തുന്ന ആദ്യത്തെ സെമിനാർ ആയിരുന്നു ഇത്. സെമിനാറിന് ഇന്ത്യൻ കമ്പനികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിൽനിന്നുള്ള 23 പൊതു-സ്വകാര്യ കമ്പനികളാണ് സെമിനാറിൽ പങ്കെടുത്തത്. പ്രതിരോധ ഹാർഡ്വെയർ, സുരക്ഷ സംവിധാനങ്ങൾ, സൈബർ സുരക്ഷ, കമ്യൂണിക്കേഷൻ, നിച്ച് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ ഒമാനി ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. നിരവധി നിരവധി ബി ടു ജി, ബി ടു ബി മീറ്റിങ്ങുകളോടെ സെമിനാർ തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.