ഇന്ത്യൻ ദൃശ്യ കലയിലേക്ക് വാതിൽ തുറന്ന് ‘ഇന്ത്യ ഓൺ കാൻവാസ്’
text_fieldsമസ്കത്ത്: ന്യൂഡൽഹിയിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടും ഇന്ത്യൻ എംബസിയും സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഓൺ കാൻവാസ്: മാസ്റ്റർ പീസസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിങ്’ ചിത്ര പ്രദർശനം നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തേടനുബന്ധിച്ചാണ് ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
അടുത്ത വർഷം ജനുവരി 20നാണ് ചിത്ര പ്രദർശനം അവസാനിക്കുന്നത്.
ഇന്ത്യയിലെ 16 ചിത്രകാരന്മാരുടെ മികച്ച 20 ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടസ് ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും ഒമാനിലെയും കലാകാരന്മാരുടെ ബന്ധം അരക്കിട്ടുറപ്പിക്കാൻ പ്രദർശനം സഹായിക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാർക്ക് ആധുനിക ചിത്രകലയുടെ പുത്തൻ അനുഭവങ്ങൾ ഒമാനി കലാകാരന്മാരുമായി പങ്കുവെക്കാൻ പ്രദർശനം സഹായിക്കുന്നു. പ്രദർശനത്തിൽ ഇന്ത്യയിലെ മികച്ച ആധുനിക ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. ഒമാനിലെ കലാകാരന്മാർ ചിത്ര പ്രദർശനത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ഏറെ കാലമായി നിലനിൽക്കുന്ന സഹകരണത്തിന്റെ സുഹൃത് ബന്ധത്തിന്റെയും ഉയർന്ന സാംസ്കരിക സഹകരണം കൂടിയായിരിക്കും ഇത്. ഇന്ത്യൻ ദൃശ്യ കലയുടെ സാംസ്കാരിക സമ്പന്നതയും ക്രിയാത്മകതയും പ്രകടിപ്പിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സ് ഡയറക്ടർ തേംസുനാറോ ത്രിപാടി പറഞ്ഞു.
രാജാ രവിവർമ്മ, നന്ദലാസ് ബോസ്, ജമിനി റോയ്, അമ്റിതാ ഷെർ ഗിൽ എന്നിവരുടെ തുടങ്ങിയവുടെ ചിത്രങ്ങൾകൊപ്പം പുതിയ ചിത്രകാരന്മാരുടെ ചിത്രങ്ങളും ഒന്നിച്ചെത്തിക്കാൻ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട്സ് ശ്രമിക്കുന്നതായും അവർ പറഞ്ഞു. പ്രദർശനം ഒമാൻ സന്ദർശികുന്ന ഇന്ത്യൻ പാർലമെന്റ്-വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.