ഇന്ത്യൻ അംബാസഡർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി സുൽത്താനേറ്റുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാറിന്റെ സന്നദ്ധത മുഖ്യമന്ത്രി അംബാസഡറെ അറിയിച്ചു. ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് അംബാസഡർ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാൻ സന്ദർശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.