ഇന്ത്യൻ അംബാസഡർ അമിത് നാരങ് നിയമന പത്രം സുൽത്താന് കൈമാറി
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് നിയമന പത്രം സൂൽത്താൻ ഹൈതം ബിൻ ത്വാരിഖിന് കൈമാറി. തിങ്കളാഴ്ച അൽ ആലം പാലസിൽ നടന്ന ചടങ്ങിൽ നെതർലൻഡ്, മലേഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഈജിപ്ത്, ഇറാഖ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനപതിമാരുടെ നിയമന പത്രവും സുൽത്താൻ സ്വീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ അംബാസഡർ നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറി ഒൗദ്യോഗികമായി ചുമതല ഏറ്റെടുത്തിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ചുമതലയിൽനിന്നാണ് ഒമാനിലെ അംബാസഡറായി അദ്ദേഹം ചുമതല ഏൽക്കുന്നത്.
2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരങ് പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. wingedenvoys.wixsite.com എന്ന േബ്ലാഗിലൂടെ പക്ഷികളുടെ ഫോേട്ടാകളും നിരീക്ഷണ വിവരങ്ങളും അംബാസഡർ പങ്കുവെച്ചിട്ടുണ്ട്. ദിവ്യ നാരങ്ങാണ് ഭാര്യ. മെഹർ, കബീർ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.