സേവന കാലാവധി പൂർത്തിയാക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മടങ്ങുന്നു
text_fieldsമസ്കത്ത്: ഒമാനിലെ സേവന കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ അമിത് നാരങ് മടങ്ങുന്നു. സ്ലോവേനിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഉടൻതന്നെ അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. 2021 ഒക്ടോബർ 24നാണ് ഒമാനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്. സേവന കാലയളവിൽ ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിച്ചിരുന്നു.
ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന അമിത് നാരങ് പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
നല്ലൊരു പക്ഷി നിരീക്ഷൻ കൂടിയാണ്. wingedenvoys.wixsite.com എന്ന ബ്ലോഗിലൂടെ പക്ഷികളുടെ ഫോട്ടോകളും നിരീക്ഷണ വിവരങ്ങളും പങ്ക്വെക്കാറുണ്ട്. ദിവ്യ നാരങ്ങാണ് ഭാര്യ. മെഹർ, കബീർ എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.