ഇന്ത്യന്‍ എംബസി ആയുര്‍വേദ ദിനാഘോഷം
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസി ആയുര്‍വേദ ദിനാഘോഷം സംഘടിപ്പിച്ചു. എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന അല്‍ മുസല്‍ഹി മുഖ്യാതിഥിയായി. കോട്ടക്കല്‍ ആര്യവൈദ്യശാല, കോയമ്പത്തൂര്‍ ആര്യവൈദ്യശാല, ശ്രീ ശ്രീ തത്വ പഞ്ചകര്‍മ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ആയുര്‍വേദത്തെ കുറിച്ച് വേദിയില്‍ വിശദീകരിച്ചു. ആയുര്‍വേദം കേവലം പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രമല്ലെന്നും കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമായ ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്രമായ സംവിധാനമാണെന്നും അംബാസഡർ പറഞ്ഞു. ആയുര്‍വേദ വിദഗ്ധരും ഡോക്ടര്‍മാരും ഇതിന്റെ പ്രത്യേകതകളും ആയുര്‍വേദ ചികിത്സ മനസ്സിനും ശരീരത്തിനും ഉള്‍പ്പെടെ സൃഷ്ടിക്കുന്ന ഗുണങ്ങളും വിശദീകരിച്ചു.
വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വേദിയില്‍ അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായിരുന്നു. ആയുര്‍വേദ മേഖലയിൽ പ്രവർത്തിക്കുന്നവരുള്‍പ്പെടെ നിരവധി പേര് പരിപാടിയില്‍ സംബന്ധിച്ചു. ആയുർവേദ ഉൽപന്നങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.