ഇന്ത്യൻ എംബസി ഐ.ടി.ഇ.സി ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യന്‍ സാങ്കേതിക, സാമ്പത്തിക, സഹകരണ ദിനം (ഐ.ടി.ഇ.സി ഡേ) ആഘോഷിച്ചു. ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റഹ്മ ബിന്ത് ഇബ്രാഹിം ബിന്‍ സഈദ് അല്‍ മഹ്റൂഖി മുഖ്യാതിഥിയായിരുന്നു. വിവിധ ഒമാനി അതോറിറ്റികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമാനില്‍ നിന്നുള്ള ഐ.ടി.ഇ.സി അലുമ്നിയിലുള്ളവർ, വിവിധ മേഖലകളില്‍ നിന്നുള്ള പ്രഫഷനലുകള്‍, ഐ.ടി.ഇ.സിക്ക് കീഴില്‍ ഇന്ത്യയിലെ വിവിധ പരിശീലന കോഴ്സുകളില്‍ പങ്കെടുത്തവര്‍ എന്നിവരും സന്നിഹിതരായിരുന്നു.
സൗഹൃദ വികസ്വര രാജ്യങ്ങളുടെ ശേഷി നിര്‍മാണത്തിന് സഹായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ നയതന്ത്ര പദ്ധതിയാണ് ഐ.ടി.ഇ.സി. 1964ലാണ് ഇതിന് തുടക്കം കുറിച്ചത്. പങ്കാളിത്ത രാജ്യങ്ങളുടെ മനുഷ്യ വിഭവ വികസനത്തിന് പ്രധാന സംഭാവന നൽകുന്ന പദ്ധതിയാണിത്. ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്, ലാറ്റിനമേരിക്ക, കരീബിയന്‍, പസഫിക്, ചെറുദ്വീപ് രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ 160ലേറെ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി പ്രകാരം പരിശീലനം നല്‍കിയിട്ടുണ്ട്. കൃഷി, ചെറുകിട- ഇടത്തരം സംരംഭം, മാനേജ്മെന്റ്, ഇംഗ്ലീഷ് ഭാഷ, ഐ.ടി, സയന്‍സ്- ഐ.ടി, ബയോടെക്നോളജി അടക്കമുള്ള 14,000ത്തിലേറെ കോഴ്സുകളാണ് ഐ.ടി.ഇ.സിക്കുകീഴില്‍ വരുന്നത്. മനുഷ്യ വിഭവ വികസനം, ശേഷി നിര്‍മാണം, ശേഷി വികസനം, ശാക്തീകരണം അടക്കമുള്ളവയാണ് ഈ കോഴ്സ് മുഖേന ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.