ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് മൂന്നിന് സുഹാറിൽ
text_fieldsമസ്കത്ത്: പ്രവാസികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ച് കോൺസുലാർ ക്യാമ്പ് നടത്തും.
സുഹാറിലെ പാം ഗാർഡൻസ് ഹാളിൽ മാർച്ച് മൂന്നിന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് ക്യാമ്പ്. ഇന്ത്യൻ എംബസിയിലെയും ബി.എൽ.എസ് ഒമാനിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും. പവർ ഓഫ് അറ്റോണി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, സത്യവാങ്മൂലം തുടങ്ങിയവയുടെ അറ്റസ്റ്റേഷൻ, പാസ്‌പോർട്ടിൽ പേരിന്റെ അക്ഷരവിന്യാസത്തിലോ കുടുംബപ്പേര് ചേർക്കുന്നതിനോ പേരുകൾ വിഭജിക്കുന്നതിനോ ഉള്ള അപേക്ഷകൾ സ്വീകരിക്കൽ, നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷൻ, എൻ.ആർ.ഐ, സി.ഐ.ഡബ്ല്യു.ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾ) എന്നീ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, ഇന്ത്യയിൽ വായ്പ എടുക്കുന്നതിനുള്ള സാലറി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷകൾക്കും മറ്റുസേവനങ്ങൾക്കും വരുന്നവർ പാസ്‌പോർട്ട്, സിവിൽ ഐ.ഡി കാർഡ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടുവരണം. അതേസമയം, സാങ്കേതിക കാരണങ്ങളാൽ പാസ്‌പോർട്ട് പുതുക്കലുകൾ സ്വീകരിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.