മസ്കത്ത് ഇന്ത്യന്‍ എംബസി അന്തര്‍ദേശീയ യോഗദിനം ആചരിച്ചു
text_fieldsമസ്കത്ത്: ‘യോഗ വസുധൈവ കുടുംബകത്തിന്’ എന്ന ശീർഷകത്തിൽ മസ്കത്ത് ഇന്ത്യന്‍ എംബസി ഒമ്പതാമത് അന്തര്‍ദേശീയ യോഗദിനം ആചരിച്ചു. ഇന്ത്യൻ സ്കൂൾ മസ്കത്തുമായി സഹകരിച്ചായിരുന്നു പരിപാടി. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ നടന്ന യോഗപ്രദര്‍ശനത്തില്‍ 2000ത്തില്പരം ആളുകള്‍ പങ്കെടുത്തു.
ഒമാനിലുടനീളം യോഗ ജനകീയമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ‘ഒമാൻ യോഗ യാത്ര’യുടെ സമാപനംകൂടിയായിരുന്നു ഈ പരിപാടി. ഏപ്രിൽ മുതൽ ജൂൺവരെയുള്ള 75 ദിവസങ്ങളിൽ മസ്കത്ത്, സലാല, സുഹാർ, സൂർ നഗരങ്ങൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ യോഗപരിപാടികൾ നടത്തിയിരുന്നു.
അന്താരാഷ്ട്ര യോഗദിനാചരണത്തിൽ ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഗ്ലോബല്‍ അഫയേഴ്സ് വകുപ്പ് മേധാവി ശൈഖ് ഹുമൈദ് അല്‍ മഅ്നി മുഖ്യാതിഥിയായി.ജീവിതത്തെ സമ്പന്നമാക്കുന്നതിലും സന്തുലിതവും യോജിപ്പുള്ളതുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യ പ്രഭാഷണത്തിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ചൂണ്ടിക്കാട്ടി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ ആളുകൾക്കും യോഗ സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും അംബാസഡർ നന്ദിയും പറഞ്ഞു. ഇന്ത്യന്‍ എംബസി ഉംറാന്‍ ഗ്രൂപ്പിന്റെ ദേശീയ ട്രാവല്‍ ഓപറേറ്റര്‍ ‘വിസിറ്റ് ഒമാനു’മായി സഹകരിച്ച് ഒരുക്കിയ യോഗയെക്കുറിച്ചുള്ള വിഡിയോ ‘സോള്‍ഫുള്‍ യോഗ -സെറീന് ഒമാന്‍’ പ്രദര്‍ശിപ്പിച്ചു. ഒമാനിലെ ഇന്ത്യക്കാർ, സ്വദേശി പ്രമുഖര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡർമാര്‍, മാധ്യമപ്രവര്‍ത്തകർ, ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.