മസ്കത്ത് ഇന്ത്യൻ എംബസി ഓൺലൈൻ ഓപൺ ഹൗസ് ഇന്ന്
text_fieldsമസ്കത്ത്: കോൺസുലർ, പാസ്പോർട്ട്, വിസ, വെൽഫെയർ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസി ഓൺലൈൻ ഓപൺ ഹൗസ് സൗംഘടിപ്പിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് പരിപാടി. പങ്കെടുക്കാനായി https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എന്ന ഗൂഗിഫോം വഴി രജിസ്റ്റർ ചെയ്യണം.
ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഓപൺ ഹൗസ് തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് പരിപാടിയുടെ ഓൺലൈൻ ലിങ്ക് അയച്ച് നൽകുന്നതായിരിക്കും. ഇംഗീഷ്, ഹിന്ദി എന്നീ ഭാഷകളിലും മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലും പരിപാടിയിൽ വിഷയങ്ങൾ അവതരിപ്പിക്കാം. പുറത്തുപറയാൻ പറ്റാത്ത വല്ല വിഷയങ്ങളും ഉണ്ടെങ്കിൽ amb.muscat@mea.gov.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യാവുന്നതാണ്.
സബ്ജക്റ്റ് ഹെഡറിൽ ‘Sensitive/ For MEA GOI Eyes only/ for: Open House: cpvwr’ എന്ന് എഴുതുകയും വേണം. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എംബസിയിൽ നേരിട്ടെത്തിയും പരിപാടിയിൽ പങ്കെടുക്കാം.ഇന്ത്യൻ സംബാസഡർ ജി.വി. ശ്രീനിവാസ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവിഷി ബെഹൽ, എഫ്.എസ് (കോൺസുലർ) ഹേമന്ത് ഷിർസാറ്റി എന്നിവർ പങ്കെടുക്കും. കോൺസുലർ, പാസ്പോർട്ട്, വിസ, വെൽഫെയർ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നിർദേശങ്ങൾ എന്നിവ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.