ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് ബിസിനസ് ടു ബിസിനസ് മീറ്റ്
text_fieldsമസ്കത്ത്: ആരോഗ്യപരിപാലന, മെഡിക്കൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെയും ഒമാനിലെയും സ്ഥാപനങ്ങൾക്കായി മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. അൽ ഖുവൈറിലെ എംബസി അങ്കണത്തിൽ തിങ്കളാഴ്ച വൈകീട്ട് ആറിനാണ് പരിപാടി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഇന്നാരംഭിക്കുന്ന ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ പെങ്കടുക്കാനെത്തുന്ന 48 ഇന്ത്യൻ ആശുപത്രികളുടെ പ്രതിനിധികൾ പെങ്കടുക്കും.
ഒമാനിലെ ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതിനിധികളും പെങ്കടുക്കും. ആരോഗ്യപരിപാലന രംഗത്ത് ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് അംബാസഡർ മുനു മഹാവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ-ഒമാനി കമ്പനികളുടെ സംയുക്ത സംരംഭങ്ങൾക്ക് വലിയ സാധ്യതകളാണ് ഉള്ളത്. മെഡിക്കൽ ടൂറിസം മേഖലയിലും വിപുലമായ സഹകരണത്തിന് അവസരമുണ്ട്.
ഒമാനികൾക്ക് ഇന്ത്യയിലേക്ക് എളുപ്പം മെഡിക്കൽ വിസ ലഭിക്കുന്നുണ്ടെന്നത് എംബസി ഉറപ്പുവരുത്തുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിൽനിന്നുള്ള അപ്പോയിൻറ്മെൻറ് ലെറ്റർ ഉണ്ടെങ്കിൽ വിസ ലഭിക്കും. ആറുമാസത്തെ വിസക്ക് 30.900 റിയാലായും ഒരു വർഷത്തെ വിസക്ക് 46.300 റിയാലായും നിരക്കുകൾ കുറച്ചിട്ടുണ്ട്. 60 ദിവസം കാലാവധിയുള്ള ഇ-മെഡിക്കൽ വിസയും ലഭ്യമാണ്. മൂന്നുതവണ സന്ദർശനം സാധ്യമാകുന്ന ഇ-മെഡിക്കൽ വിസക്ക് 80 ഡോളറാണ് ഫീസ്.
ഇ-മെഡിക്കൽ വിസകളുടെ എണ്ണത്തിൽ ഇൗവർഷം വർധന ദൃശ്യമാണെന്നും അംബാസഡർ പറഞ്ഞു. ആഗസ്റ്റ് വരെ 6579 ഇ-മെഡിക്കൽ വിസകളാണ് നൽകിയത്. കഴിഞ്ഞവർഷം 2635 എണ്ണം നൽകിയ സ്ഥാനത്താണിത്. മെഡിക്കൽ വിസകളാകെട്ട ഇൗ വർഷം ആഗസ്റ്റ് വരെ 11,450 എണ്ണവും കഴിഞ്ഞവർഷം 24,575 എണ്ണവും അനുവദിച്ചു. ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ രാകേഷ് അദ്ലാക്ക, സെക്കൻഡ് സെക്രട്ടറി (കോൺസുലാർ) പി. കണ്ണൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.