ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ എംബസിയിൽ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. കോവിഡ് പ്രതിസന്ധിമൂലം പൊതുജനങ്ങൾക്ക് ആഘോഷത്തിലേക്ക് പ്രവേശനമുണ്ടായില്ല. എംബസി ഉദ്യോഗസ്ഥർ മാത്രമാണ് പെങ്കടുത്തത്. യൂട്യൂബ്, ഫേസ്ബുക്ക് ലിങ്കുകൾ വഴിയുള്ള ആഘോഷ പരിപാടിയുടെ സംപ്രേഷണം ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ നിരവധി പേർ വീക്ഷിച്ചു. അംബാസഡർ മുനു മഹാവർ പതാക ഉയർത്തി.
ദേശീയ ഗാനാലാപനം നടന്നു. തുടർന്ന് അംബാസഡർ പ്രസിഡൻറിെൻറ സന്ദേശം വായിച്ചു. കോവിഡ് കാലത്ത് ഒമാൻ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംരക്ഷണത്തിനും സഹായത്തിനും അംബാസഡർ നന്ദി അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങളുടെ വിഡിയോകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായി എംബസി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെയും പരിപാടിയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത എൻട്രികളുടെ വിഡിയാേകളും പ്രദർശിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് അംഗങ്ങളുടെ ദേശഭക്തി ഗാനാലാപനത്തോടെയാണ് പരിപാടിക്ക് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.