ഇന്ത്യൻ എംബസിയിൽ ശാസ്ത്രീയ സംഗീത പരിപാടി
text_fieldsമസ്കത്ത്: ഇന്ത്യൻ എംബസിയിൽ ശാസ്ത്രീയ സംഗീത പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഒമാനിയ ഫൈനാൻഷ്യൽ സർവിസസുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബെൽഗാവി അക്കാദമി ഒാഫ് മ്യൂസിക്കിൽ നിന്നെത്തിയ പ്രഭാകർ ഷഹാപുർക്കർ, സാരംഗ്, അംഗദ് ദേശായി, ഡോ. സുദാൻഷു കുൽക്കർണി എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്. കന്നഡയിലും മറാത്തിയിലുമുള്ള ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ഇൻസ്ട്രുമെൻറൽ, വോക്കൽ രാഗങ്ങൾ ഏറെ ആസ്വാദ്യകരമായി. സ്വദേശികളും വിദേശികളുമടക്കം മുന്നൂറോളം പേർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു.
സ്വാതന്ത്ര്യത്തിെൻറ എഴുപത് വർഷം പൂർത്തിയാക്കിയതിെൻറ ഭാഗമായി ഇൗ വർഷം അവസാനം വരെ നീളുന്ന സംഗീത പരിപാടികളാണ് ഇന്ത്യൻ എംബസി ആസൂത്രണം ചെയ്തത്. കഥക്, രാജസ്ഥാനി നൃത്ത സംഘങ്ങൾ ആഗസ്റ്റിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തിയിരുന്നു. കൂടുതൽ നൃത്ത സംഗീത പരിപാടികൾ, തിയറ്റർ ഫെസ്റ്റിവൽ, ക്വിസ് മത്സരം, പെയിൻറിങ് പ്രദർശനം, പെയിൻറിങ് മത്സരം, പ്രബന്ധ മത്സരം, സെമിനാർ തുടങ്ങിയവ വരുംമാസങ്ങളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.