Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2024 9:50 AM GMT Updated On
date_range 29 Aug 2024 9:50 AM GMTയാത്രാമധ്യേ ഹൃദയാഘാതം സംഭവിച്ച് ഇന്ത്യക്കാരൻ വിമാനത്തിൽ മരിച്ചു; മൃതദേഹം ബഹ്റൈനിലിറക്കി
text_fieldsbookmark_border
മനാമ: യാത്രാമധ്യേ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം ബഹ്റൈനിലിറക്കി. ഗുജറാത്ത് സൂറത്ത് നവ്സാരി സ്വദേശി വിജയകുമാർ ബാബുലാൽ ഗാന്ധിയാണ് (59)മരിച്ചത്. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ലുഫ്ത്താൻസ വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. വിജയകുമാർ ബാബുലാൽ ഗാന്ധിയുടെ ഭാര്യ ദീപ്തിയും ഒപ്പമുണ്ട്. ബാബുലാൽ ഗന്ദാബായി ഗാന്ധിയുടെയും നിർമലാബെന്നിന്റെയും മകനാണ് വിജയകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story