ഇന്ത്യന്‍ മീഡിയ ഫോറം- ലുലു എക്സ്ചേഞ്ച് ഭൂകമ്പ ദുരിതാശ്വാസ സാധനങ്ങള്‍ കൈമാറി
text_fieldsമസ്കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം ലുലു എക്സ്ചേഞ്ചുമായി സഹകരിച്ചുനടത്തിയ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അവശ്യസാധനങ്ങള്‍ തുര്‍ക്കിയ നയതന്ത്ര പ്രതിനിധികള്‍ക്ക് കൈമാറി. ഭക്ഷ്യവസ്തുക്കള്‍, സാനിറ്ററി നാപ്കിന്, ഡയപ്പര്‍, പുതപ്പുകള്‍ എന്നിവയടങ്ങിയ അമ്പതോളം ബാഗുകളാണ് കൈമാറിയത്.
ഇന്ത്യന്‍ മീഡിയ ഫോറത്തെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളികാവ്, ട്രഷറര്‍ അബ്ബാദ് ചെറൂപ്പ, കോഓഡിനേറ്റര്‍ ഇക്ബാല്‍, ഷൈജു മേടയില്‍, റാലിഷ്, ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ലതീഷ് വിചിത്രന്‍, മീഡിയ വിഭാഗം പ്രതിനിധി ബിനോദ് എന്നിവര്‍ തുര്‍ക്കിയ എംബസി ഉപപ്രതിനിധി ബിയഷ്, കൗണ്‍സിലര്‍ മനാര്‍ അല്ലാസി എന്നിവര്‍ക്ക് സാധനങ്ങള്‍ കൈമാറി.
ദുരന്തമുഖത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹ്മദ് നല്‍കിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് തുര്‍ക്കിയക്കും സിറിയക്കും നല്കുന്ന സഹായങ്ങളെന്ന് ലുലു എക്സ്ചേഞ്ച് പ്രതിനിധികള്‍ പറഞ്ഞു. ദുരന്തമനുഭവിക്കുന്ന തുര്‍ക്കിയയിലെയും സിറിയയിലെയും ജനങ്ങളോട് ഐക്യപ്പെടുന്ന വിവിധ പൗരന്മാര്ക്ക് നന്ദി അറിയിച്ചതോടൊപ്പം മനുഷ്യത്വത്തിന്റെ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്ക്കും തുര്‍ക്കിയ പ്രതിനിധികള്‍ കൃതജ്ഞത രേഖപ്പെടുത്തി.
കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കും കോവിഡ് സമയത്തെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ച്ചയായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ഐ.എം.എഫ് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.