Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ മീ​ഡി​യ...

ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel

മ​സ്ക​ത്ത്​: സൗ​ഹൃ​ദ സ​ന്ദ​ർ​ ശ​ന​ത്തി‍െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക​സേ​വ​നം ന​ട​ത്തു​ന്ന​തി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. കൊ​റോ​ണ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം, ഒ​മാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ യൂ​സു​ഫ്, ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്, ച​ന്ദ്ര​ശേ​ഖ​ര​ൻ, ഒ.​കെ. മു​ഹ​മ്മ​ദ​ലി, ഷി​ലി​ൻ പൊ​യ്യാ​റ, ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Media ForumMuscatvisited the Indian Ambassador
News Summary - Indian Media Forum officials visited the Ambassador
Next Story