Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ മീഡിയ ഫോറം...

ഇന്ത്യൻ മീഡിയ ഫോറം പൂക്കളമത്സരം നാളെ

text_fields
bookmark_border
ഇന്ത്യൻ മീഡിയ ഫോറം പൂക്കളമത്സരം നാളെ
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മോ​ഡേ​ണ്‍ എ​ക്സ്ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​രം നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ വാ​ദി ക​ബീ​ര്‍ ഗോ​ള്‍ഡ​ന്‍ ഒ​യാ​സി​സ് ഹാ​ളി​ല്‍ അ​ര​ങ്ങേ​റും. ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി ടീ​മു​ക​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ അം​ഗ​ങ്ങ​ളു​ള്ള ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ല്‍ റി​പ്പോ​ര്‍ട്ടി​ങ്​ ആ​രം​ഭി​ക്കും. 11 ഓ​ടെ വി​ധി നി​ര്‍ണ​യം ന​ട​ക്കും. ഇ​തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പൂ​ക്ക​ള​ങ്ങ​ള്‍ വീ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. പ്ര​മു​ഖ വി​ധി​ക​ര്‍ത്താ​ക്ക​ള്‍ വി​ധി നി​ര്‍ണ​യി​ക്കും. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് കാ​ഷ് പ്രൈ​സും തു​ട​ര്‍ന്നു​ള്ള മൂ​ന്ന് ടീ​മു​ക​ള്‍ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ ടീ​മു​ക​ള്‍ക്കും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും.

11.30ന് ​ന​ട​ക്കു​ന്ന സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ള്‍, മോ​ഡേ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pookalam Competition
News Summary - indian media forum pookalam competition tomorrow
Next Story