Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ നാ​ഷ​ന​ൽ...

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് സം​ഘം ഒ​മാ​നി​ൽ

text_fields
bookmark_border
reception
cancel
camera_alt

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് പ്ര​തി​നി​ധി സം​ഘ​ത്തി​ന് മ​സ്ക​ത്ത് ഇ​ന്ത്യ​ൻ

എം​ബ​സി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് പ്ര​തി​നി​ധി സം​ഘം ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​തി​നി​ധി സം​ഘ​ത്തി​ന് അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ മ​നീ​ഷ് കു​മാ​ർ ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം ഒ​മാ​നി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ്ര​തി​നി​ധി സം​ഘ​ത്തി​ന് അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന ല​ക്ഷ്യ​ങ്ങ​ളും പൊ​തു കാ​ഴ്ച​പ്പാ​ടും നാ​രം​ഗ് എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ​പ്ര​തി​നി​ധി സം​ഘം ഒ​മാ​നി​ലെ എ​ൻ.​ഡി.​സി ക​മാ​ൻ​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​ഘ​ത്തെ അ​ക്കാ​ദ​മി ഫോ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് ഡി​ഫ​ൻ​സ് സ്റ്റ​ഡീ​സി​ലെ നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് (എ​ൻ.​ഡി.​സി) ക​മാ​ൻ​ഡ​ന്റ് റി​യ​ർ അ​ഡ്മി​റ​ൽ അ​ലി അ​ബ്ദു​ല്ല അ​ൽ ഷി​ദി സ്വീ​ക​രി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളും വി​വി​ധ അ​ക്കാ​ദ​മി​ക, പ​രി​ശീ​ല​ന വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡി​പ്പാ​ർ​ട്മെ​ന്റു​ക​ൾ എ​ന്നി​വ​യെ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ എ​ൻ.​ഡി.​സി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന ഉ​പ​ദേ​ഷ്ടാ​ക്ക​ളും മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ സൈ​നി​ക അ​റ്റാ​ഷെ​യും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Indian National Defense College Association in Oman
Next Story