ഇന്ത്യൻ സ്കൂൾ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിനു കീഴിൽ തലസ്ഥാനനഗരിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ നടപടികളാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.
www.indianschoolsoman.com എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ മാസം 28 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയം. മസ്കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല, ബൗഷര്‍ ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമുള്ളത്. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്കൂള്‍ സന്ദര്‍ശിക്കേണ്ടതില്ല. 2023 ഏപ്രില്‍ ഒന്നിന് മൂന്നു വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്ഗാര്ട്ടന് പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതിചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.