ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് നാല് മലയാളികൾ ഉൾപ്പെടെ എട്ടുപേർ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് നാല് മലയാളികളുൾപ്പെടെ എട്ട് സ്ഥാനാർഥികൾ. സ്ഥാനാര്‍ഥി പട്ടിക തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
നിലവിലെ ബോര്‍ഡ് അംഗങ്ങളായ സയ്യിദ് അഹമദ് സല്മാന്, മലയാളികളായ പി.ടി.കെ. ഷമീര്‍, നിതീഷ് കുമാര്‍, കൃഷ്ണേന്ദു എന്നിവര്‍ക്കുപുറമെ മറ്റൊരു മലയാളിയായ ഡോ. സജി ഉതുപ്പാന്, വിജയ് ശരവണ ശങ്കരന്, പ്രഭാകരന് കൃഷ്ണമൂര്‍ത്തി, ആര്. ദാമോദര്‍ കാട്ടി എന്നിവരാണ് മത്സര രംഗത്തുള്ളത്. ഒമ്പത് പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒരാള്‍ പിന്‍വലിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിവരെയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.ജനുവരി 18ന് മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരയൊണ് വോട്ടെടുപ്പ്. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികളുടെ 5,125 രക്ഷിതാക്കളാണ് ഈ വർഷം വോട്ടവകാശമുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കുറഞ്ഞ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍11ഉം തൊട്ടു മുമ്പുള്ള വര്‍ഷം 14ഉം ആയിരുന്നു സ്ഥാനാര്‍ഥികള്‍.
സ്ഥാനാര്‍ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തവണ വോട്ടിങ് ശതമാനം കുറയാനിടയുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും 65 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു പോളിങ്. അതേസമയം, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് സ്ഥാനാർഥികൾ.
രക്ഷിതാക്കളെ നേരില്‍ കണ്ടും വിവിധ സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് പ്രചാരണങ്ങൾ നടത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചാരണത്തിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ ഓൺലൈൻ പ്രചാരണം കൂടുതൽ സജീവമാകും. നിലവിൽ വാട്സ ആപ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിനും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണവും അവബോധവും ഗുണം ചെയ്യുമെന്ന് സ്ഥാനാര്‍ഥികള്‍ പറയുന്നത്. വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷനും നടപടികളെ ടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം തന്നെ വൈകീട്ട് ഫലവും പ്രഖ്യാപിക്കും. റീ കൗണ്ടിങ് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ 19നുതന്നെ അപേക്ഷ സമര്‍പ്പിക്കണം. 22ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചെയര്മാന് കൈമാറുമെന്നും ഇലക്ഷന് കമീഷന് അറിയിച്ചു. തെഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം പ്രചാരണ പ്രവർത്തനങ്ങളെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാൽ സ്ഥാനാര്‍ഥിത്വം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗവും കമീഷനില്‍ പ്രവര്‍ത്തിക്കും.
സ്ഥാനാർഥികളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളെ പരിചയപ്പെടുത്തിയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള വിഡിയോയും വെബ്സൈറ്റിൽനിന്ന് കാണാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.