ഇന്ത്യൻ സ്കൂൾ ദാർസൈത്ത് 12ാം ക്ലാസ് ഗ്രാജ്വേഷൻ സെറിമണി
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്ത് 12ാം ക്ലാസ് വിദ്യാർഥികളുടെ ഗ്രാജ്വേ ഷൻ സെറിമണി പ്രൗഢഗംഭീര ചടങ്ങുകളോടെ നടന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടറംഗം പി.പി.നിധീഷ് കുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും അക്കാദമിക് സബ് കമ്മിറ്റി തലവനുമായ ഷാലിമാർ മൊയ്തീൻ എന്നിവർ മുഖ്യാതിഥിയും അതിഥിയായും പങ്കെടുത്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ, എസ്.എം.സിയിലെ മറ്റു അംഗങ്ങളായ കെ. വിനോദ്കുമാർ , ഷാജി കണിയാറട്ടിൽ, എം.എ.ഉണ്ണികൃഷ്ണൻ, ഷെബീർ ഷംസുദ്ദീൻ, ആശിഷ് ഡോ. റസ്തോഗി എന്നിവർ പങ്കെടുത്തു.
ഒമാൻ രാജകീയ ഗാനം, ഇന്ത്യൻ ദേശീയഗാനം എന്നിവക്കുശേഷമായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഷംഷാദ് ഹംസ വിശിഷ്ടാതിഥികളെയും ക്ഷണിതാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്തു. പഠനം തുടർച്ചയായ പ്രക്രിയയാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുന്നതിൽ വിദ്യാർഥികളെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ വിജയ ശരവണൻ ശങ്കരൻ പറഞ്ഞു.
വിദ്യാർഥികൾ ജിജ്ഞാസയും അന്വേഷണാത്മകവും വളർത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പി.പി. നിധീഷ് കുമാറും വലിയ സ്വപ്നങ്ങളാൽ കഠിനാധ്വാനത്തിലൂടെ ആ ലക്ഷ്യം കൈവരിക്കേണ്ടതിനെക്കുറിച്ച് ഷാലിമാർ മൊയ്തീനും സത്യസന്ധത, കഠിനാധ്വാനം, വിനയം തുടങ്ങിയ മൂല്യങ്ങളെപറ്റി പ്രിൻസിപ്പൽ അമർ ശ്രീവാസ്തവയും സംസാരിച്ചു. ബാച്ചിനെ പ്രതിനിധീകരിച്ച് ഹെഡ് ബോയ് എബി ജേക്കബ് വർഗീസ് ഹെഡ് ഗേൾ ആയിഷ ദാവൂദ് എന്നിവർ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.
ടീച്ചർമാർ തങ്ങളുടെ ക്ലാസുകൾ സദസ്സിന് പരിചയപ്പെടുത്തി. വിദ്യാർഥികൾക്ക് മുഖ്യാതിഥിയും മറ്റു വിശിഷ്ടാതിഥികളും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. വിദ്യാർഥികൾ സ്കൂളിനുള്ള ഉപഹാരവും കൈമാറി. പ്രൈമറി വിഭാഗം വൈസ് പ്രിൻസിപ്പൽ ഗീത ചൗഹാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.