ഇന്ത്യൻ സ്കൂൾ ഡാർസൈറ്റ് വാർഷികാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ഡാർസൈറ്റ് 29ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓൺലൈനിലൂടെ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം മുഖ്യാതിഥിയായി. ആഘോഷം വിജയകരമാക്കി നടത്താൻ അധ്യാപകരും വിദ്യാർഥികളും നടത്തിയ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മികച്ച വിദ്യാഭ്യാസമാണ് സ്കൂൾ നൽകിയതെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്സ് അക്കാദമിക് ചെയർ സിറാജുദ്ദീൻ നെഹലത് പറഞ്ഞു. വിദ്യാർഥികളെ ആഗോള പൗരന്മാരും സമൂഹത്തിന് ഉപകാരപ്രദവുമായ മനുഷ്യരാക്കി വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയട്ടെയെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ ചുങ്കത്ത് പറഞ്ഞു. പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ 2021-22 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബ്ലെസി ഡയാന ഷിജിൻ ഓർമകൾ പങ്കുവെച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. കിന്റർഗാർട്ടൻ വിദ്യാർഥികൾ ലത മങ്കേഷ്കറിന് ആദരാഞ്ജലിയർപ്പിച്ചു. ഹെഡ് ഗേൾ നിരഞ്ജന പ്രമോദ് നായർ സ്വാഗതവും ഹെഡ് ബോയ് ബെൻസൺ ബിനു ഫിലിപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.