Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഫി​ലിം ഫെ​സ്റ്റി​വ​ൽ; മ​ബേ​ല സ്‌​കൂ​ൾ ജേ​താ​ക്ക​ൾ

text_fields
bookmark_border
Indian school film festival
cancel
camera_alt

ഇ​ന്ത്യ​ൻ സ്കു​ൾ ഫി​ലിം ഫെ​സ്റ്റി​വലിന്‍റെ സമ്മാനച്ചടങ്ങിൽ നിന്ന്

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഫി​ലിം ഫെ​സ്റ്റി​ന്‍റെ (ഐ.​എ​സ്.​എ​ഫ്.​എ​ഫ്) അ​ഞ്ചാ​മ​ത് പ​തി​പ്പി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​ബേ​ല ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ​ സീ​ബ്​ ഇ​ന്ത്യ​ൻ സ്കൂൾ ഓ​ഡി​​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ ടീം ​കോഓ​ർ​ഡി​നേ​റ്റ​ർ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി

മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ലേ​ബ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ഹ്ഫൂ​ദ മു​ബാ​റ​ക് അ​ൽ അ​റൈ​മി മു​ഖ്യാ​തി​ഥി​യാ​യും പ്ര​ശ​സ്ത ദ​ക്ഷി​ണേ​ന്ത്യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ന​ട​നു​മാ​യ ലാ​ൽ ജോ​സ് ച​ട​ങ്ങി​ൽ സെ​ലി​ബ്രി​റ്റി അ​തി​ഥി​യാ​യും പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ​സ് ഒ​മാ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ശി​വ​കു​മാ​ർ മാ​ണി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​ടി​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​കെ. ഷ​മീ​ർ , ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് നി​ധീ​ഷ് കു​മാ​ർ, ഡ​യ​റ​ക്ട​ർ ഓ​ൺ ബോ​ർ​ഡ് വി​ജ​യ് ശ​ര​വ​ണ​ൻ, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ലും വി​ദ്യാ​ഭ്യാ​സ ഉ​പ​ദേ​ഷ്ടാ​വു​മാ​യ എം.​പി. വി​നോ​ഭ, സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ രാ​മ​ൻ സ്‌​കൂ​ൾ മാ​നേ​ജ്‌​മെൻറ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഒ​മാ​നി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​എ​സ്.​എ​ഫ്.​എ​ഫി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​ൽ ‘സ​ങ്ക​ൽ​പ്പി​ക്കു​ക, ജ്വ​ലി​പ്പി​ക്കു​ക, സ്വാ​ധീ​നി​ക്കു​ക’ എ​ന്നീ ടാ​ഗ്‌​ലൈ​നി​ൽ ഷോ​ർ​ട്ട് ഫി​ലിം, ആ​നി​മേ​റ്റ​ഡ് ഫി​ലിം, എ​ച്ച്.​എ​സ്.​ഇ വീ​ഡി​യോ ക്രി​യേ​ഷ​ൻ, പ​ര​സ്യ നി​ർ​മാ​ണം, റീ​ലു​ക​ൾ, യാ​ത്രാ​വി​വ​ര​ണം, വി​ദ്യാ​ഭ്യാ​സ ചി​ത്രം തു​ട​ങ്ങി​യ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​യാ​ത്​​മ​ക​ത വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു ഓ​രോ ചി​ത്ര​ങ്ങ​ളും.

ഫി​ലിം ഫെ​സ്റ്റി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ രാ​മ​ൻ സൂ​ചി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്ത​ത്തെ​യും അ​തി​ന്‍റെ സാ​​​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​യും കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ ഡോ. ​ശി​വ​കു​മ​ർ മാ​ണി​ക്കം പ​റ​ഞ്ഞു. ഫി​ലിം ഫെ​സ്റ്റി​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന ഫ്രാ​ൻ​സി​സും അ​വ​ത​രി​പ്പി​ച്ചു.

വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​ഞ്ജ​ലി ച​ട​ങ്ങി​നു​ മാ​റ്റു​കൂ​ടി. സി​നി​മ ത​ന്നി​ൽ വ​രു​ത്തി​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ച്​ ലാ​ൽ​ജോ​സ്​ വി​ശ​ദീ​ക​രി​ച്ചു. ഫെ​സ്റ്റി​വ​ലി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് മു​ഖ്യാ​തി​ഥി മ​ഹ്ഫൗ​ദ മു​ബാ​റ​ക് അ​ൽ അ​റൈ​മി, ലാ​ൽ​ജോ​സ്​ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. ആ​റ്​ മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലു​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ജൂ​നി​യ​ർ, ഒ​മ്പ​ത്​​മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഉ​ൾ​പ്പെ​ടു​ന്ന സീ​നി​യ​ർ, എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാ​വു​ന്ന ഓ​പ​ൺ കാ​റ്റ​ഗ​റി എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം.

ച​ല​ച്ചി​ത്ര​നി​ർ​മാ​ണ​ത്തി​ന്‍റെ സൂ​ക്ഷ്മ​ത​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മാ​സം ആ​ദ്യം ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsIndian school film festival
News Summary - Indian school film festival
Next Story