Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവർണാഭമായി ഇന്ത്യൻ...

വർണാഭമായി ഇന്ത്യൻ സ്കൂൾ ഇബ്രി 35ാം വാർഷികാഘോഷം

text_fields
bookmark_border
indian school ibri 0879876
cancel

ഇബ്രി: ഇന്ത്യൻ സ്‌കൂൾ ഇബ്രിയുടെ 35ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ‘ജീവിതത്തിന്‍റെ ഘട്ടങ്ങൾ’ എന്ന വിഷയത്തിലായിരുന്നു ആഘോഷം. ഇബ്രിയിലെ വാലി ശൈഖ്​​ ഡോ. സഈദ്​ ബിൻ ഹുമൈദ് അൽ-ഹർത്തി ചടങ്ങിൽ മുഖ്യാതിഥിയായി. സുൽത്താനേറ്റിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ, പ്രൈവറ്റ് സ്‌കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലി എന്നിവർ വിശിഷ്ടാതിഥികളായി.

എസ്.എം.സി പ്രസിഡൻറ് നവീൻ വിജയകുമാർ, കൺവീനർ ഡോ. അമിതാഭ് മിശ്ര, ട്രഷറർ ശ്രീമതി ഷബ്നം ബീഗം, എസ്.എം.സി അംഗങ്ങൾളായ ഡോ. ആർ പുഗലരസു, ഡോ. ഫെസ്​ലിൻ അനീഷ് മോൻ, ഡോ. എസ്​. അശ്വതി , എസ്.എം.സി മുൻ പ്രസിഡൻന്‍റുമാരായടി.എസ്. ഡാനിയൽ, ഡോ. തോമസ് വർഗീസ്, ഡോ. വിജയ് ഷൺമുഖം, എസ്.എം.സി മുൻ അംഗങ്ങൾളായ ജമാൽ ഹസ്സൻ, ഫിറോസ് ഹുസൈൻ, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹെഡ് ബോയ് ആദിത്യ കുക്രേതി, ഹെഡ് ഗേൾ നിവേദ്യ എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഒമാൻ രാജകീയ ഗാനവും തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനവും ആലപിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.

സ്കൂൾ സ്ഥാപകൻ ഡോ. ആർ.ആർ. നായർ

സ്‌കൂളിന്‍റെ 2023-24 വർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങൾ, സ്‌കൂളിന്‍റെ പ്രധാന സവിശേഷതകൾ എന്നിവ ഉയർത്തിക്കാട്ടുന്ന വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ സുരേഷ് വി.എസ്. അവതരിപ്പിച്ചു. സ്കൂളിന്‍റെ സ്ഥാപകൻ ഡോ. ആർ.ആർ. നായരുടെ ആകസ്മികമായ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ സേവനങ്ങളെ അനുസ്മരിച്ച്​ മൗന പ്രാർഥനയും നടത്തി. സ്‌കൂൾ സ്ഥാപിക്കുന്നതിൽ ഡോ. ആർ.ആർ. നായരുടെ പങ്കി​നെ കുറിച്ച്​ വിശിഷ്ടാതിഥിയായ വിനോബ പറഞ്ഞു. ‘സ്‌കൂൾ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ’ എന്ന പേരിൽ പവർപോയിൻറ് അവതരണം ഓഡിറ്റോറിയത്തിൽ നടന്നു.

ഐ.എസ്.ഐ പൂർവവിദ്യാർഥി വിഭാഗത്തിന്‍റെ രജിസ്‌ട്രേഷൻ ലിങ്ക് മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വാർത്താക്കുറിപ്പ് ‘അപ്പോജി’യും മുഖ്യാതിഥി പ്രകാശനം ചെയ്തു. വിവിധി വിദ്യാർഥികൾക്ക്​ അക്കാദമിക-പാഠ്യേതര മേഖലകളിലെ നേട്ടങ്ങൾക്ക് ക്യാഷ് പ്രൈസും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കിഷോർ ബാലാജി, രണ്ടാം സ്ഥാനം നേടിയ സെന്തിൽ കുമാർ എന്നിവർക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസിലെ സബ്ജക്ട് ടോപ്പാറയ വിശ്വ രവീന്ദ്രനെയും ആദരിച്ചു. മറ്റ്​ വിഷയങ്ങളിൽ ഉന്നത വിജയം സ്വന്തമാക്കിയ അഹമ്മദ് ഷഹീർ ബിലാൽ, മിസ് നിവേദ്യ എം. ദേവദാസ്, നന്ദന ജയപ്രകാശ്​, നിഷ സുരേഷ് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ആർ.ആർ.നായരാണ് അക്കാദമിക് എക്‌സലൻസ് അവാർഡ് ഏർപ്പെടുത്തിയത്.

ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും ഹൈജമ്പിൽ മൂന്നാം സ്ഥാനവും നേടിയ പതിനൊന്നാം ക്ലാസിലെ സൈന ഫാത്തിമ ഫിദ മുഹമ്മദ്, ട്രിപ്പിൾ ജംപിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ആദിൽ അഹമ്മദ് നിസാത്ത്, ശാസ്ത്ര പ്രതിഭ മത്സരത്തിൽ വിജയിച്ച എട്ടാം ക്ലാസിലെ നിഹാൽ ശ്രീനിവാസ് നായിക്, ആറാം ക്ലാസിലെ പർണിക സിങ്​ എന്നിവരെയും ഇൻറർ ഹൗസ് ക്വിസ് മത്സര വിജയികളെയും മികച്ച ക്ലാസ് അവാർഡ് ജേതാക്കളെയും വേദിയിൽ ആദരിച്ചു.

എസ്.എം.സി അംഗങ്ങളെന്ന നിലയിൽ സ്‌കൂളിന് സമർപ്പിച്ച സേവനത്തിന് ഡോ. വിജയ് ഷൺമുഖം, ജമാൽ ഹസ്സൻ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സ്ഥാപനത്തിലെ 20 വർഷത്തെ സേവനത്തിന് വിനുപ് വി. പത്രോസിന് ദീർഘകാല സേവന സ്തുത്യർഹമായ അവാർഡ് സമ്മാനിച്ചു. ബോഡി ഏർപ്പെടുത്തിയ സ്കൂൾ അധിഷ്ഠിത മികച്ച അധ്യാപക അവാർഡിന് തിരഞ്ഞെടുത്ത സി.ബി അരുൺകുമാറിന്​ മൊമന്‍റോകളും സർട്ടിഫിക്കറ്റുകളും നൽകി. 2023- 24 അധ്യായന വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡ് സുനീഷ് ലാലിന് ലഭിച്ചു.

വിജയകുമാർ, ഉണ്ണികൃഷ്ണൻ, എഡ്വിൻ ഫ്രാൻസിസ്, കെ.എസ്. സജമോൻ, ജെൻസി ശാന്തി കല, വി.കെ. ദുബെ, കെ.ആർ തോമസ്, വി.എസ്. സുരേഷ് എന്നിവർ 100 ശതമാനം ഹാജർ നേടിയതിനുള്ള ഉപഹാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

2023-24 അക്കാദമിക വർഷത്തിലെ റണ്ണർഅപ്പും ഓവറോൾ ട്രോഫിയും റെഡ് ഹൗസ് കരസ്ഥമാക്കി. ബ്ലൂ ഹൗസ് ജേതാവ് ട്രോഫിയും ഉയർത്തി. മുഖ്യാതിഥിയെയും വിശിഷ്ടാതിഥിയെയും പ്രൈവറ്റ് സ്‌കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലിയെയും എസ്.എം.സി പ്രസിഡൻറ് നവീൻ വിജയകുമാർ ഉപഹാരം നൽകി ആദരിച്ചു. കൺവീനർ ഡോ. അമിതാഭ് മിശ്ര നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian School IbriSchool anniversary
News Summary - Indian School Ibri 35th Anniversary Celebration
Next Story